Deshabhimani

മണ്ഡല പുനർനിർ‌ണയ ബിൽ‌: സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യ കൂട്ടായ്മ

sonia
വെബ് ഡെസ്ക്

Published on Nov 29, 2026, 06:42 PM | 1 min read

ചെന്നെെ: മണ്ഡല പുനർനിർ‌ണയവുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാരിന്റെ ബില്ലിനെതിരായ പോരാട്ടത്തിൽ‌ ഒപ്പമുണ്ടാവണമെന്നാവശ്യപെട്ട് രാഹുൽ‌ ​ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ കൂട്ടായ്മ തമിഴ്നാട്ടിൽ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. 850 അംഗ ലോക്സഭയെന്നാൽ ജനാധിപ‍ത്യത്തെ തകർക്കുന്ന നീക്കമായിരിക്കുമെന്നും ഇന്ത്യ കൂട്ടായ്മ വ്യക്തമാക്കി. . സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, എംഎ ബേബി, മല്ലികാർജുൻ ഗാർഗെ, മമതാ ബാനർജി തുടങ്ങിയ മുതിർന്ന നേതാക്കൾ അടങ്ങുന്ന 21 അംഗ സംഘം രണ്ട് പ്രത്യേക വിമാനങ്ങളിലായാണ് ചര്‍ച്ചയ്ക്കായി ചെന്നൈയിലെത്തിയത്.


ബില്ലിനെ പിന്തുണയ്‌ക്കുമെന്ന്‌ 22 എംപിമാരുള്ള ഡിഎംകെ പ്രഖ്യാപിച്ചുിരുന്നു .ഡിഎംകെയെ കൂടെനിർത്തുന്നതിൽ കേന്ദ്രഏജൻസികളുടെ വേട്ടയാടൽ നിർണായകമായി. ഡിഎംകെയുടെ നാല്‌ മുൻമന്ത്രിമാർ ഇഡി കേസ്‌ നേരിടുന്നു. കേന്ദ്രഏജൻസികളുടെ സമ്മർദമാണ്‌ എൻസിപിയുടെ നിലപാടുമാറ്റത്തിനും കാരണം. ഇഡി കേസ്‌ ഓർമിപ്പിച്ചാണ്‌ ജെഎംഎമ്മിന്റെ ഹേമന്ത്‌ സോറനെയും ഭീഷണിപ്പെടുത്തുന്നത്‌.


എൻസിപി എംപി സുപ്രിയ സുലെയ്‌ക്ക്‌ കേന്ദ്രമന്ത്രിസ്ഥാനം വാഗ്‌ദാനം ചെയ്‌തു. മഹാരാഷ്ട്ര മന്ത്രിസഭയിലും എൻസിപിക്ക്‌ ഇടം നൽകും. സുപ്രിയ സുലെ ശനിയാഴ്‌ച രാത്രി ഡൽഹിയിൽ ആഭ്യന്തരമന്ത്രി അമിത്‌ ഷായുമായി കൂടിക്കാഴ്‌ച നടത്തി.

എന്നാൽ, തമിഴ്‌നാടിന്റെ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്ന നിലപാടിൽ വിട്ടുവീഴ്ചയില്ലെന്ന് സ്റ്റാലിൻ വ്യക്തമാക്കി. "ചരിത്രം ഞങ്ങളെ എട്ടപ്പന്മാരായല്ല, കട്ടബൊമ്മന്മാരായാണ് വിലയിരുത്തുക" എന്നും സ്റ്റാലിൻ എക്സിൽ കുറിച്ചു.

തിങ്കളാഴ്ച പാർലമെന്റിൽ ഭരണഘടനാ ഭേദഗതി ബിൽ അവതരിപ്പിക്കാനിരിക്കെ കേന്ദ്ര സർക്കാരിനെതിരെ സംയുക്ത പ്രക്ഷോഭത്തിനാണ് ഇന്ത്യ സഖ്യത്തിന്റെ തീരുമാനം.








deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home