Deshabhimani

പ്രക്ഷോഭത്തിൽനിന്ന് പിന്തിരിയാതെ വിദ്യാർഥികൾ; സത്യജിത് റേ ഇൻസ്റ്റിട്യൂട്ടിന്റെ ഗേറ്റ് പൂട്ടി അധികൃതർ

satyajit ray film institute students strike
വെബ് ഡെസ്ക്

Published on Oct 29, 2026, 09:10 PM | 1 min read

കൊൽക്കത്ത: സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സംഘപരിവാർ ആക്രമണങ്ങളിൽ പ്രതിഷേധിച്ചും വിദ്യാർഥികൾക്ക്‌ സുരക്ഷ ഉറപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ടും വിദ്യാർഥികൾ നടത്തുന്ന അനശ്ചിതകാല സമരം 33–ാം ദിവസത്തിലേക്ക്‌. പ്രതിഷേധിക്കുന്നവർക്കുനേരെ പ്രതികാര നടപടി തുടരുകയാണ്‌.


ഇൻസ്റ്റിറ്റ്യൂട്ട്‌ ചെയർമാനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ്‌ ഗോപി വിദ്യാർഥികളെ പൂർണമായി അവഗണിക്കുകയാണ്‌.

കഴിഞ്ഞദിവസം വിദ്യാർഥികൾക്ക്‌ ഐക്യദാർഢ്യവുമായെത്തിയ ബംഗാളിലെ സംവിധായകരെ ഉൾപ്പെടെ കാമ്പസിലേക്ക്‌ അധികൃതർ കടത്തിവിട്ടില്ല. ഇതോടെ ഗേറ്റിന്‌ അകത്തും പുറത്തുംനിന്നാണ്‌ പ്രതിഷേധ പരിപാടി നടത്തിയത്‌. ഇന്ദ്രനീൽ ച‍ൗധരി, രഞ്ജൻ പലിട്ട്‌, കമലേശ്വർ മുഖർജി തുടങ്ങിയചലച്ചിത്രപ്രതിഭകൾ ഗേറ്റിന്‌ പുറത്തുനിന്ന്‌ വിദ്യാർഥികളെ അഭിവാദ്യംചെയ്തു.


വിദ്യാർഥികൾ ഉപയോഗിച്ചുകൊണ്ടിരുന്ന ശ‍ൗചാലയവും ക്യാന്റീനും മുമ്പ്‌ അധികൃതർ അടച്ചിരുന്നു. രണ്ട്‌ വിദ്യാർഥി യൂണിയൻ ഭാരവാഹികൾ ഉൾപ്പെടെ ആറുപേരെ പുറത്താക്കുകയുംചെയ്തു. യൂണിയൻ വൈസ്‌ പ്രസിഡന്റിനെതിരെ അന്യായമായി കേസെടുത്തു. സുരക്ഷ ഉറപ്പാക്കാനെന്ന പേരിൽ അറുപതോളം പൊലീസുകാരാണ്‌ കാമ്പസിൽ തമ്പടിക്കുന്നത്‌.


ആർഎസ്‌എസ്‌ സംഘടനയായ അഖില ഭാരതീയ ഗ്രാഹക് പഞ്ചായത്ത്‌ സെപ്‌തംബർ 27ന്‌ കാമ്പസ് ഓഡിറ്റോറിയത്തിൽ പരിപാടി സംഘടിപ്പിക്കുകയും വിദ്യാർഥികളെയും അധ്യാപകരെയും തല്ലിച്ചതയ്ക്കുകയും ചെയ്‌തതോടെയാണ്‌ പ്രതിഷേധം ആരംഭിച്ചത്‌. രണ്ട് അധ്യാപകർ ഉൾപ്പെടെ നിരവധി പേർക്ക്‌ പരിക്കേറ്റു. ഒക്‌ടോബർ നാലിന്‌ ആക്രോശവുമായെത്തിയ ബംഗിയ ഹിന്ദു ജാഗരൺ മഞ്ചുകാർ പ്രധാന കവാടത്തിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു. ഗേറ്റ് തകർക്കാൻ ശ്രമിച്ച സംഘം കാമ്പസിനകത്തേക്ക്‌ കല്ലുകളും കുപ്പികളും എറിയുകയുണ്ടായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home