ബോക്സ് ഓഫീസിൽ 'തലൈവർ' തരംഗം; 'ജയിലർ 2' ഇന്ത്യൻ കളക്ഷൻ 500 കോടിയിലേക്ക്

ജയിലർ 2 സിനിമയുടെ പോസ്റ്റർ| Photo: Social Media
തിരുവനന്തപുരം : രജനികാന്ത് നായകനായ ‘ജയിലർ 2’ ബോക്സ് ഓഫീസിൽ മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ ഇന്ത്യയിലെ മൊത്തം കളക്ഷൻ 500 കോടി രൂപയിലേക്ക് അടുക്കുന്നു. വ്യാഴാഴ്ച ഇതുവരെ 5.72 കോടി രൂപയാണ് ചിത്രം നേടിയതെന്ന് ട്രാക്ക് ടോളിവുഡിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ ഇന്ത്യയിലെ മൊത്തം ഗ്രോസ് കളക്ഷൻ 458.94 കോടി രൂപയായി. 755.50 കോടിയാണ് ചിത്രത്തിന്റെ ആഗോള കളക്ഷൻ.
ബാഹുബലി 2, പുഷ്പ 2, കെജിഎഫ് ചാപ്റ്റർ 2, ആർആർആർ, കൽക്കി 2898 എഡി, ജവാൻ, അനിമൽ, ദംഗൽ, കാന്താര ചാപ്റ്റർ 1, ബാഹുബലി എന്നിവയാണ് മുൻപ് ഇന്ത്യയിൽ മാത്രം 500 കോടി രൂപയിലധികം ഗ്രോസ് കളക്ഷൻ നേടിയ ചിത്രങ്ങൾ. റിലീസ് ദിനത്തിൽ 62.64 കോടി രൂപ ജയിലർ 2 നേടിയിരുന്നു. രണ്ടാം ദിവസം 100 കോടി രൂപയും നാലാം ദിവസം 200 കോടി രൂപയും ആറാം ദിവസം 300 കോടി രൂപയും നേടി.
തമിഴ്നാട്ടിൽ നിന്ന് 168.84 കോടി
തമിഴ്നാടാണ് ചിത്രത്തിന്റെ ഏറ്റവും വലിയ വിപണി. ഇവിടെനിന്ന് 168.84 കോടി രൂപയുടെ ഗ്രോസ് കളക്ഷനും 92.74 ലക്ഷത്തിലധികം ടിക്കറ്റ് വിൽപ്പനയും രേഖപ്പെടുത്തി. സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന ഒക്ക്യുപൻസി പുതുച്ചേരിയിലാണ്, 73.1 ശതമാനം.
നഗരങ്ങളിൽ ബംഗളൂരുവാണ് കളക്ഷനിൽ മുന്നിൽ. ഇവിടെനിന്ന് 66.20 കോടി രൂപയാണ് ചിത്രം നേടിയത്. ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റത് ചെന്നൈയിലാണ്, 34.44 ലക്ഷത്തിലധികം. കാരയ്ക്കലിലാണ് ഏറ്റവും ഉയർന്ന ഒക്ക്യുപൻസി രേഖപ്പെടുത്തിയത്, 95 ശതമാനം.
16-ാം ദിവസത്തേക്കുള്ള അഡ്വാൻസ് ബുക്കിങ്ങിലൂടെ 2.51 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ ചിത്രം നേടി. 708 നഗരങ്ങളിലെ 1,830 തീയറ്ററുകളിലായി 6,902 പ്രദർശനങ്ങൾക്ക് 1,54,584 ടിക്കറ്റുകളാണ് വിറ്റത്. മൊത്തം ഒക്ക്യുപൻസി 7.7 ശതമാനമാണ്.
സൺ പിക്ചേഴ്സ് നിർമിച്ച ചിത്രത്തിൽ രജനികാന്തിനൊപ്പം രമ്യ കൃഷ്ണൻ, മോഹൻലാൽ, ശിവരാജ്കുമാർ, ജാക്കി ഷ്രോഫ്, യോഗി ബാബു, മിർണ, റിത്വിക്, എസ്.ജെ. സൂര്യ, വിദ്യ ബാലൻ, സുരാജ് വെഞ്ഞാറമൂട്, മിഥുൻ ചക്രവർത്തി, ഹൃത്വിക് റോഷൻ, വിജയ് സേതുപതി, ജതിൻ സർന, നമോ നാരായണൻ, ഹക്കിം ഷാജഹാൻ, കോട്ടയം നസീർ തുടങ്ങി വൻ താരനിരയും അണിനിരക്കുന്നു.








0 comments