Deshabhimani

സഭയ്ക്കുള്ളിലും ഖദർദാരികളുടെ തള്ളിക്കയറ്റം; ശകാരിച്ച് സ്പീക്കർ

Thiruvanchoor Radhakrishnan
വെബ് ഡെസ്ക്

Published on Oct 29, 2026, 09:37 PM | 1 min read

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിൽ വന്നതോടെ നാട്ടിലാകെ ഖദർദാരികൾ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഭരണശിലാകേന്ദ്രങ്ങളായ നിയമസഭയുടെയും സെക്രെട്ടറിയേറ്റിന്റെയും പരിസരങ്ങളിൽ മാത്രമല്ല സഭയ്ക്കുള്ളിലും തിങ്ങിനിറഞ്ഞിരിക്കുകയാണ് ഖദർദാരികളായ കോൺഗ്രസ് - ലീഗ് പ്രവർത്തകർ.


വിവിധ മന്ത്രിമാരുടെ സ്റ്റാഫുകളാണ് സഭയ്ക്കുള്ളിൽ സഭാസമ്മേളനം നടക്കുമ്പോഴും ചുറ്റിത്തിരിയുന്നത്. പലതവണ താക്കീത് നൽകിയിട്ടും ഇവർ സഭയ്ക്കുള്ളിൽ തന്നെ കറങ്ങിനടക്കുന്നതുകണ്ട സ്പീക്കർ ഗത്യന്തരമില്ലാതെ ഇവരോട് പുറത്തുപോകാനാവശ്യപ്പെടുകയായിരുന്നു. ജീവനക്കാർ ഇതൊരു വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റരുത്.


ആവശ്യമുള്ള മന്ത്രിമാരോ എംഎൽഎമാരോ വിളിക്കുമ്പോൾ വന്ന് ആവശ്യമുള്ള കാര്യങ്ങളിൽ മാത്രം ഇടപെട്ട് പുറത്തുപോകുക. അധികം സമയം ഇവിടെത്തന്നെ ചുറ്റിക്കറങ്ങുന്നത് അനുവദിക്കാനാകില്ല. ജീവനക്കാർ സഭാസമ്മേളനം നടക്കുന്ന സമയത്ത് സഭയ്ക്കുള്ളിൽ കറങ്ങേണ്ടവരല്ലെന്നും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home