ad
Deshabhimani

26 കാരി കാറിടിച്ചു മരിച്ചു; എംപിയുടെ മകനെതിരെ കേസ്, അറസ്റ്റ് നീളുന്നു

Accident

ഭാരതി മുഖി, ലിംഗമനേനി സഞ്ജുഷ് Photo: NDTV

വെബ് ഡെസ്ക്

Published on Aug 21, 2026, 07:47 AM | 1 min read

ഹൈദരാബാദ്: 26 കാരി കാറിടിച്ചു മരിച്ച സംഭവത്തിൽ എംപി ലിം​ഗമനേനി രമേശിന്റെ മകൻ ലിംഗമനേനി സഞ്ജുഷിനെതിരെ കേസ്. അമിതവേ​ഗതയിലും അശ്രദ്ധമായും കാർ ഓടിച്ചുവെന്നാണ് സജ്ഞുഷിനെതിരെയുള്ള കേസ്. എന്നാൽ ഇതുവരെയും ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. ഇൻഓർബിറ്റ് മാളിലെ ലൈഫ്‌സ്റ്റൈൽ വസ്ത്ര ശാലയിൽ ജോലി ചെയ്തിരുന്ന ഭാരതി മുഖിയാണ് മരിച്ചത്.


സഞ്ജുഷാണ് കാർ ഓടിച്ചിരുന്നതെന്ന് അന്വേഷണത്തിൽ നിന്നും പൊലീസ് തിരിച്ചറിഞ്ഞു. കുറ്റം ജാമ്യം ലഭിക്കാവുന്നതും പരമാവധി ഏഴ് വർഷത്തിൽ താഴെ ശിക്ഷ വരെ ശിക്ഷ ലഭിക്കുകയൊള്ളൂവെന്നതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്യാത്തതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. അതേസമയം, പ്രതി സജ്ഞുഷിന് നോട്ടീസ് നൽകിയതായി പൊലീസ് കമ്മീഷണർ അറിയിച്ചു.


ഓഗസ്റ്റ് 16 ഞായറാഴ്ച റോഡ് മുറിച്ചുകടക്കുന്നതിനിടെ ഭാരതിയെ അമിതവേ​ഗതയിലെത്തിയ ആസ്റ്റൺ മാർട്ടിൻ എന്ന കാർ (TG-09-G-0666) ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഭാരതിയുടെ തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റിരുന്നു. അതേ കാറിൽ തന്നെ യുവതിയെ ജൂബിലി ഹിൽസിലെ അപ്പോളോ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തുടർന്ന് ഭാരതിയുടെ സുഹൃത്ത് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സജ്ഞുഷിന്റെ അറസ്റ്റ് നീളുന്നതിൽ പ്രതിഷേധം ഉയരുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home