ad
Deshabhimani

പെറുവിന്റെ തെക്കന്‍ മേഖലകളില്‍ ഭൂചലനം; 6.7 തീവ്രത രേഖപ്പെടുത്തി

EARTHQUAKE
വെബ് ഡെസ്ക്

Published on Aug 21, 2026, 08:24 AM | 1 min read

ലിമയ: പെറുവിന്റെ തെക്കന്‍ മേഖലകളില്‍ ഭൂചലനം. ഭൂചലനത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. പെറുവിലെ തെക്കന്‍ ആന്‍ഡീസ് പര്‍വതനിരകളിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ഭൂചലനമുണ്ടായ മേഖലകളിലെ വീടുകള്‍ക്കും ആരോഗ്യ കേന്ദ്രങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും നാശനഷ്ടമുണ്ടായതായും അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഭൂചലനം.


കരപ്രദേശത്തുണ്ടായ ഭൂകമ്പമായതിനാൽ സുനാമി മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ലെന്ന് പെറുവിയൻ നാവികസേന അറിയിച്ചു. തലസ്ഥാനമായ ലിമ ഉൾപ്പെടെ അയാകുച്ചോ, അരെക്വിപ്പ, ഇക്ക, കുസ്കോ തുടങ്ങിയ തെക്കൻ-മധ്യ പെറുവിലെ വിവിധ നഗരങ്ങളിൽ ശക്തമായ കുലുക്കം അനുഭവപ്പെട്ടു. ദുരന്തത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, എന്നാൽ ഒഴിപ്പിക്കലിനിടെ രണ്ട് പേർക്ക് പരിക്കേറ്റു.


പ്രാഥമിക വിവരങ്ങൾ അനുസരിച്ച് കുറഞ്ഞത് 22 വീടുകൾക്കും 6 ആരോഗ്യകേന്ദ്രങ്ങൾക്കും ഒരു സ്കൂളിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കൊറാകോറയ്ക്കു സമീപം മലയിടിച്ചിൽ ഉണ്ടാവുകയും വൈദ്യുതി, ഫോൺ ബന്ധങ്ങൾ താൽക്കാലികമായി വിച്ഛേദിക്കപ്പെടുകയും ചെയ്തു.


ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഉപരിതലത്തിൽ നിന്ന് വളരെ ആഴത്തിലായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഭൂകമ്പ തരംഗങ്ങൾ ഉപരിതലത്തിലേക്ക് എത്തുമ്പോഴേക്കും അവയുടെ ഊർജ്ജവും ശക്തിയും കുറഞ്ഞിരുന്നു. ഇതിനാൽ പ്രകമ്പനം നൂറുകണക്കിന് മൈലുകൾ ദൂരത്തേക്ക് വ്യാപിച്ചെങ്കിലും വലിയ നാശനഷ്ടങ്ങൾ ഒഴിവായി



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home