ഒമ്പതുവയസുകാരിക്കു നേരെ ലൈംഗികാതിക്രമം; വയോധികന് 80 വർഷം കഠിന തടവ്

കോട്ടയം : ഒമ്പതുവയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ 66 വയസുകാരന് 80 വർഷം കഠിന തടവും 2, 60, 000 രൂപ പിഴയും ശിക്ഷ. അയർക്കുന്നം മഹാത്മാഗാന്ധി കോളനി ഭാഗത്ത് പുത്തൻപറമ്പിൽ ചെല്ലപ്പൻ മാധവനെയാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്‌സോ) ജഡ്ജി റോഷൻ തോമസ് ശിക്ഷിച്ചത്. പിഴ തുകയിൽനിന്ന് 2,30,000 രൂപ അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു. 2025 ഏപ്രിൽ 28നാണ് കേസിനാസ്പദമായ സംഭവം. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജോസ് മാത്യു തയ്യിൽ ഹാജരായി.









0 comments