തൃശൂരിൽ വൻകവർച്ച; മകളുടെ വിവാഹത്തിനായി കരുതിവെച്ച 50 പവൻ സ്വർണം കവർന്നു

കവർച്ച നടന്ന ഷക്കീറിന്റെ വീട്
തൃശൂർ: തൃശൂർ പേരാമംഗലത്ത് വീട്ടിൽ സൂക്ഷിച്ചിരുന്ന 50 പവനോളം സ്വർണം മോഷണംപോയി. തുണിക്കട ഉടമയായ പറപ്പൂർ സ്വദേശി ഷക്കീറിന്റെ വീട്ടിലാണ് കവർച്ച നടന്നത്. മകളുടെ വിവാഹത്തിനായി കരുതിയ സ്വർണമാണ് നഷ്ടപ്പെട്ടത്.
വ്യാഴം രാത്രി വീടിന്റെ പിൻവാതിൽ തകർത്തായിരുന്നു മോഷണം. ഓണത്തിരക്ക് കാരണം ഷക്കീറും ഭാര്യയും മകളും കടയിലായിരുന്നു. കട അടച്ചശേഷം രാത്രി രണ്ട് മണിയോടെ വീട്ടിലെത്തിയപ്പോഴാണ് പിൻവശത്തെ കതക് തകർത്തനിലയിൽ കണ്ടത്.
പ്രദേശത്ത് രണ്ട് അപരിചിതരെ കണ്ടിരുന്നാതായി നാട്ടുകാർ പറഞ്ഞു.









0 comments