ad
Deshabhimani

സോണിയാ ​ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Sonia Gandhi

സോണിയാ ​ഗാന്ധി

വെബ് ഡെസ്ക്

Published on May 13, 2026, 11:16 AM | 1 min read

ന്യൂഡൽഹി: കോൺ​ഗ്രസ് മുൻ അധ്യക്ഷ സോണിയാ ​ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. നേത്രചികിത്സയ്ക്ക് പോയതാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കോൺ​ഗ്രസ് വൃത്തങ്ങൾ അറിയിച്ചു.


ജനുവരിക്ക് ശേഷം ഇത് മൂന്നാം തവണയാണ് സോണിയ ആശുപത്രിയിലാകുന്നത്. നേരത്തെ ജനുവരിയിൽ ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആ സമയത്ത് ആരോഗ്യനിലയിൽ നേരിയതോതിൽ വഷളായിരുന്നു.


നിലവിൽ രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗമാണ് സോണിയ ഗാന്ധി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home