ad
Deshabhimani

print edition ഡിജിറ്റൽ 
സെൻസർഷിപ്പിന്‌ കേന്ദ്രം ; സമൂഹമാധ്യമ നിയന്ത്രണ ചട്ടം പ്രാബല്യത്തിൽ

digital content bill amendment
വെബ് ഡെസ്ക്

Published on Feb 21, 2026, 03:34 AM | 1 min read


ന്യ‍‍ൂഡൽഹി

സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കങ്ങളിൽ കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തുന്ന കേന്ദ്ര സർക്കാർ ചട്ടഭേദഗതി പ്രാബല്യത്തിൽ. ഉള്ളടക്കങ്ങൾ നിയമവിരുദ്ധമെന്നോ‍, വ്യാജമെന്നോ ചൂണ്ടിക്കാട്ടി സർക്കാരോ കോടതിയോ ഉത്തരവിട്ടാല്‍ സമൂഹ മാധ്യമങ്ങൾ മൂന്ന്‌ മണിക്കൂറിനുള്ളിൽ ഇവ നീക്കം ചെയ്യണം. നേരെത്തെ 36 മണിക്കൂറായിരുന്നതാണ്‌ കേന്ദ്ര സർക്കാർ 2021ലെ ഐടി ചട്ടം ഭേദഗതി ചെയ്‌ത്‌ മൂന്നായി കുറച്ചത്‌.


രാജ്യസുരക്ഷ, അപകീർത്തി, ക്രമസമാധാനം, കോടതിയലക്ഷ്യം എന്നിവ ഉൾക്കൊള്ളുന്ന ഉള്ളടക്കങ്ങളാണ്‌ നിർദേശം ലഭിച്ചാൽ മൂന്ന്‌ മണിക്കൂറിനുള്ളിൽ നീക്കേണ്ടത്‌. എഐ ഉൾപ്പെടെ ഉപയോഗിച്ച്‌ നിർമിക്കുന്ന വ്യാജ ഉള്ളടക്കങ്ങൾ പ്രചരിക്കുന്നത്‌ തടയാനാണ്‌ ഭേദഗതിയെന്നാണ്‌ കേന്ദ്ര വാദം. നിർദേശിക്കുന്നവ നീക്കം ചെയ്തില്ലെങ്കിൽ സമൂഹ മാധ്യമങ്ങൾക്കെതിരെ നടപടിയുണ്ടാകും. ഭേദഗതിയിലൂടെ വിമർശങ്ങൾക്ക്‌ തടയിടാനും അനഭിമതമായവ നിർദേശം നൽകി നീക്കം ചെയ്യാനുമാണ്‌ മോദി സർക്കാർ ശ്രമിക്കുന്നതെന്ന്‌ വിമർശം ശക്തമായി. പ്രതിപക്ഷവും ശക്തമായ എതിർപ്പുയർത്തുന്നുണ്ട്‌.


എഐ നിർമിത ഉള്ളടക്കങ്ങളിൽ ലേബലിങ്‌ നിർബന്ധമായി ഉൾപ്പെടുത്തണമെന്നും നിർദേശമുണ്ട്‌. നഗ്‌നത, മോർഫിങ്‌ തുടങ്ങിയ ഉള്ളടക്കം നീക്കം ചെയ്യേണ്ട സമയം 24ൽനിന്ന്‌ രണ്ട്‌ മണിക്കൂറായി കുറച്ചു. അതോടൊപ്പം അശ്ലീലം, കുട്ടികൾക്കെതിരായ ഉള്ളടക്കം എന്നിങ്ങനെ എട്ടോളം വിഷയങ്ങളിൽ ഉപയോക്താക്കളിൽ നിന്ന്‌ പരാതി ലഭിച്ചാൽ 24 മണിക്കൂറിനകം അത്‌ സ്വീകരിക്കണമെന്നും 36 മണിക്കൂറിനകം അതിൽ നടപടിയെടുക്കണമെന്നും നിർദേശിക്കുന്നു. പരാതിയിൽ മറുപടിയില്ലെങ്കിലോ കൃത്യമായ നടപടിയില്ലെങ്കിയോ ഉപയോക്താക്കൾക്ക്‌ കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള ഗ്രീവൻസ് അപ്പലേറ്റ് കമ്മിറ്റിയെ സമീപിക്കാം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home