പഞ്ചാബിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ വെടിയേറ്റ് മരിച്ചു

അമൃത്സർ : പഞ്ചാബിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ വെടിയേറ്റ് മരിച്ചു. ഇൻഫ്ലുവൻസറും മേക്കപ്പ് ആർട്ടിസ്റ്റുമായ മാഡ് സന്ധുവാണ് കൊല്ലപ്പെട്ടത്.
ബൈക്കിലെത്തിയ രണ്ട് അജ്ഞാതരാണ് വെടിയുതിർത്തതെന്നാണ് റിപ്പോർട്ട്. ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. വെടിയേറ്റ നിലയിൽ രക്തത്തിൽ കുളിച്ച് റോഡിൽ കിടക്കുന്നതായാണ് കണ്ടെത്തിയത്. പഞ്ചാബിലെയും മുംബൈയിലെയും ചലച്ചിത്രമേഖലയിൽ സ്റ്റൈലിസ്റ്റായും അസിസ്റ്റന്റ് കോസ്റ്റ്യൂം ഡിസൈനറായും പ്രവർത്തിച്ചുകൊണ്ടാണ് സന്ധു തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. മധുസൂദൻ എന്നാണ് മാഡ് സന്ധുവിന്റെ മുഴുവൻ പേര്.
ആഡംബരപൂർണ്ണമായ വസ്ത്രധാരണരീതികളെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ, ജീവിതശൈലിയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ, LGBTQ+ വിഭാഗത്തോടുള്ള സ്വീകാര്യത, പോപ്പ് സംസ്കാരം എന്നിവയെക്കുറിച്ചുള്ള തുറന്ന അഭിപ്രായങ്ങൾ എന്നിവ ഇൻസ്റ്റാഗ്രാം റീലുകളിലൂടെയും വൈറൽ വീഡിയോകളിലൂടെയും പങ്കുവെച്ചുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായത്.







0 comments