ad
Deshabhimani

print edition എസ്‌കെഎം പ്രതിഷേധം ഇന്നുമുതല്‍; ഐക്യദാർഢ്യമറിയിച്ച് 
അഖിലേന്ത്യ കിസാൻ സഭ

aiks
വെബ് ഡെസ്ക്

Published on May 27, 2026, 01:08 AM | 1 min read

ന്യൂഡൽഹി: സ്വാമിനാഥൻ കമീഷൻ പ്രകാരമുള്ള താങ്ങുവില നടപ്പക്കാത്ത കേന്ദ്ര സർക്കാരിനെതിരെയുള്ള സംയുക്ത കിസാൻ മോർച്ച പ്രതിഷേധത്തിന്‌ ഐക്യദാർഢ്യമറിയിച്ച്‌ അഖിലേന്ത്യ കിസാൻ സഭ. 27 മുതൽ 29 വരെ സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിൽ താങ്ങുവിലയിൽ നാമമാത്ര വർധനവ്‌ പ്രഖ്യാപിച്ച കേന്ദ്ര ഉത്തരവിന്റെ പകർപ്പുകൾ എസ്‌കെഎം കത്തിക്കും.


വളം, ഡീസൽ വിലവർധനയ്‌ക്കെതിരെയും പ്രതിഷേധമുയരും. നെല്ലിന്‌ ഏറ്റവും കൂടുതൽ താങ്ങുവില നൽകിയത്‌ കേരളത്തിലെ എൽഡിഎഫ്‌ സർക്കാരാണ്‌. പുതിയ യുഡിഎഫ്‌ സർക്കാർ ഇ‍ത്‌ തുടരുമോ എന്ന്‌ കണ്ടറിയണം. വിലക്കയറ്റമുണ്ടാകുന്പോൾപോലും വിളകൾക്ക്‌ സ്വാമിനാഥൻ കമീഷൻ നിർദേശ പ്രകാരമുള്ള താങ്ങുവില നടപ്പാക്കാത്തതില‍ൂടെ കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധതയാണ്‌ വ്യക്തമാകുന്നതെന്നും കിസാൻ സഭ പ്രസിഡന്റ്‌ അശോക്‌ ധാവ്‌ളെ, ജനറൽ സെക്രട്ടറി വിജൂ കൃഷ്ണൻ എന്നിവർ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home