ad
Deshabhimani

പ്രതിഫലിച്ചത്‌ തൊഴിലാളികളുടെ 
നിശ്‌ചയദാർഢ്യം: എസ്‌കെഎം

strike wayanad.
വെബ് ഡെസ്ക്

Published on Jul 11, 2025, 12:40 AM | 1 min read

ന്യൂഡൽഹി : മോദി സർക്കാരിന്റെ കോർപറേറ്റ്‌ പ്രീണന നയങ്ങൾ പിൻവലിക്കുംവരെ ശക്തമായ പ്രക്ഷോഭങ്ങൾ തുടരുമെന്ന തൊഴിലാളിവർഗത്തിന്റെ നിശ്‌ചയദാർഢ്യമാണ്‌ അഖിലേന്ത്യ പണിമുടക്കിൽ പ്രതിഫലിച്ചതെന്ന് സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം). രാജ്യമുടനീളമുള്ള കർഷകരും കർഷകത്തൊഴിലാളികളും യുവജനങ്ങളും വിദ്യാർഥികളും ഐക്യദാർഢ്യവുമായി തെരുവിലിറങ്ങി.

എസ്‌കെഎമ്മിന്റെയും കർഷകത്തൊഴിലാളി സംഘടനകളുടെയും ആഭിമുഖ്യത്തിൽ ഗ്രാമങ്ങളിലെ കർഷരെയും കർഷകത്തൊഴിലാളികളെയും വൻതോതിൽ പണിമുടക്കിൽ അണിനിരത്തി. പണിമുടക്ക്‌ ചരിത്രവിജയമാക്കുന്നതിൽ വലിയ പങ്ക്‌ വഹിച്ച എല്ലാ വിഭാഗങ്ങളെയും അഭിവാദ്യം ചെയ്യുന്നതായി എസ്‌കെഎം വാർത്താക്കുറിപ്പിൽ പറഞ്ഞു. 20ന്‌ ഡൽഹിയിൽ ചേരുന്ന ജനറൽബോഡി യോഗത്തിൽ ഭാവിപ്രക്ഷോഭങ്ങൾ തീരുമാനിക്കുമെന്നും അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home