ad
Deshabhimani

print edition ജസ്‌റ്റിസ്‌ സ്വർണകാന്തയുടെ കോടതി സിസോദിയയും
ബഹിഷ്‌കരിക്കും

justice swarnakantha manish sisodia
വെബ് ഡെസ്ക്

Published on Apr 29, 2026, 12:00 AM | 1 min read

ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ നൽകിയ അപ്പീൽ പരിഗണിക്കുന്ന ജസ്‌റ്റിസ്‌ സ്വർണകാന്ത ശർമയുടെ കോടതിയിലെ നടപടികളുമായി സഹകരിക്കില്ലെന്ന്‌ മനീഷ്‌ സിസോദിയയും അറിയിച്ചു.


അരവിന്ദ്‌ കെജ്‌രിവാളിന്‌ സമാനമായി സിസോദിയയും ഇക്കാര്യം ചൂണ്ടിക്കാട്ടി ജഡ്‌ജിക്ക്‌ കത്തയച്ചു. ജസ്‌റ്റിസ്‌ ശർമയുടെ ആർഎസ്‌എസ്‌ ബന്ധവും മക്കളുടെ കേന്ദ്രസർക്കാർ അഭിഭാഷക പദവിയും ചൂണ്ടിക്കാട്ടി ന്യായമായ വാദം താൻ പ്രതീക്ഷിക്കുന്നില്ലെന്ന്‌ സിസോദിയ പറഞ്ഞു. മക്കൾക്ക്‌ കേന്ദ്രസർക്കാർ അഭിഭാഷകരാകാൻ പാടില്ലെന്ന്‌ താൻ പറയുന്നില്ല.


പക്ഷേ ഏത്‌ സാഹചര്യത്തിലാണ്‌ അവർക്ക്‌ പദവി ലഭിച്ചതെന്ന്‌ രക്ഷിതാവായ ജഡ്‌ജിയോ കേന്ദ്രസർക്കാരോ വ്യക്തമാക്കേണ്ടതുണ്ട്‌ കത്തിൽ സിസോദിയ പറഞ്ഞു. കേസ്‌ കേൾക്കുന്നതിൽ നിന്ന്‌ വിട്ടുനിൽക്കണമെന്ന ഇരുവരുടെയും അപേക്ഷ ജസ്‌റ്റിസ്‌ ശർമ തള്ളിയതോടെയാണ്‌ കോടതി ബഹിഷ്‌കരിക്കാനുള്ള നീക്കം. അതിനിടെ കോൺഗ്രസ്‌ എംപി കാർത്തി ചിദംബരം പ്രതിയായ മദ്യഅഴിമതിക്കേസ്‌ കേൾക്കുന്നതിൽ നിന്ന്‌ ജസ്‌റ്റിസ്‌ ശർമ ചൊവ്വാഴ്‌ച പിന്മാറി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home