ad
Deshabhimani

എസ്ഐആർ സമ്മർദം: രാജ്യത്ത് ജീവനൊടുക്കിയത് നിരവധി പേർ, ബം​ഗാളിൽ വീണ്ടും ബിഎൽഒ ആത്മഹത്യ

SIR SUICIDE
വെബ് ഡെസ്ക്

Published on Nov 22, 2025, 08:47 PM | 1 min read

ന്യൂഡൽഹി: എസ്ഐആർ സമ്മർദത്തെ തുടർന്ന് രാജ്യത്ത് ജീവനൊടുക്കുന്ന ബിഎൽഒമാരുടെ എണ്ണം കൂടുന്നു. പശ്ചിമബംഗാളില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രണ്ട് ആത്മഹത്യകളാണ് റിപ്പോർട്ട് ചെയ്തത്. ബംഗാളിലെ നാദിയ ജില്ലയിലെ വനിതാ ഉദ്യോഗസ്ഥയാണ് ജീവനൊടുക്കിയത്. ശനിയാഴ്ച രാവിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എസ്‌ഐആർ ജോലി സംബന്ധമായ സമ്മർദ്ദത്തിലായിരുന്നുവെന്നും ബിഎഒ ജീവനൊടുക്കിയതാണെന്നും കുടുംബം പറഞ്ഞു.


ബംഗാളിൽ ഒരേ ദിവസമാണ് രണ്ട് ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യുന്നത്. നാദിയ ജില്ലയിലെ തന്നെ മറ്റൊരു വനിതാ ഉദ്യോഗസ്ഥയാണ് ജീവനൊടുക്കിയ രണ്ടാമത്തെ ബിഎൽഒ. അധ്യാപികയായ റിങ്കു തരഫ്ദാർ ആണ് മരിച്ചത്. 51കാരിയെ കൃഷ്ണനഗറിലെ സ്വവസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സോപ്രായിലെ ബംഗൽജി സ്വാമി വിവേകാനന്ദ വിദ്യാ മന്ദിരത്തിൽ അധ്യാപകയായും സോപ്രാ തുയ് പഞ്ചായത്തിലെ 201ാം ബൂത്തിലെ പിഎൽഒയും ആയിരുന്നു.


കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് ഉടനീളം നിരവധി സമാന സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ആകെ ആറ് മരണം റിപ്പോർട്ട് ചെയ്തു. എസ്ഐആർ നടപടികൾക്കിടെ വെള്ളിയാഴ്ച ഗുജറാത്തിൽ ബിഎൽഒയു ആത്മഹത്യ ചെയ്തു. സോമനാഥ് ജില്ലയിലാണ് സംഭവം. ഗുജറാത്ത് കൊടിനാർ ദേവ്‌ലി സ്വദേശിയായ പ്രൈമറി സ്കൂൾ അധ്യാപകൻ അരവിന്ദ് വധേർ ആണ് മരിച്ചത്. ജോലിഭാരവും മാനസിക സമ്മർദ്ദവും താങ്ങാൻ ആവുന്നില്ലെന്നാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. അധ്യാപകനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.


കണ്ണൂർ ഏറ്റുകുടുക്കയിൽ ജോലിസമ്മർദത്തെെ തുടർന്ന് ബിഎൽഒ ജീവനൊടുക്കിയത് കഴിഞ്ഞ 16നാണ്. പയ്യന്നൂർ മണ്ഡലം 18ാം ബൂത്ത് ബി എൽ ഒ അനീഷ് ജോർജ് (44) ആണ് മരിച്ചത്. എസ് ഐ ആർ ജോലിസമർദ്ദത്തെ തുടർന്നായിരുന്നു ആത്മഹത്യ. ജോലി സമ്മർദ്ദത്തെക്കുറിച്ച് കുടുംബത്തോട് അനീഷ് പറഞ്ഞിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home