ad
Deshabhimani

എസ്ഐആര്‍: ഡൽഹിയിൽ 47 ലക്ഷം വോട്ടര്‍മാരെ വെട്ടിമാറ്റിയ നടപടി; ഹർജി സുപ്രീംകോടതി 21ന് പരിഗണിക്കും

Supreme Court
വെബ് ഡെസ്ക്

Published on Sep 18, 2026, 07:58 AM | 1 min read

ന്യൂഡൽഹി: ഡൽഹിയിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ (എസ്ഐആർ) 47 ലക്ഷം വോട്ടർമാരെ പുറത്താക്കിയ നടപടി ചോദ്യം ചെയ്തുള്ള ഹർജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്‌ചി, വി മോഹന എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക.


വോട്ടര്‍ പട്ടിക തീവ്ര പുനപരിശോധനയ്ക്ക് ശേഷം ഡൽഹി സംസ്ഥാന കരട് വോട്ടര്‍ പട്ടിക പ്രസിദ്ധപ്പെടുത്തിയപ്പോൾ 47.7 ലക്ഷം പേരെ പുറത്താക്കിയിരുന്നു. ഡൽഹിയിൽ 47 ലക്ഷം പേരെയാണ് പട്ടികയിൽനിന്ന് ഒഴിവാക്കിയതെന്ന് ഹർജിക്കാരായ അഞ്ജലി ഭരദ്വാജിനും അമൃത ജോഹ്‌രിക്കും വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. അതിൽ 33 ലക്ഷം പേർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചുവെന്നും അവരുടെ പേര് വിവരങ്ങൾ‌ പുറത്തുവിട്ടിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.


രാജ്യ തലസ്ഥാനത്ത് ആകെ 1,45,10,299 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. ഇവരിൽ 32.9 ശതമാനം പേര്‍ വെട്ടിമാറ്റപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home