ad
Deshabhimani

26കാരിയെ കൊടുവാളുകൊണ്ട് വെട്ടിയ ശേഷം ആസിഡൊഴിച്ചു, ഭർത്താവ് അറസ്റ്റിൽ

Acid Attack
വെബ് ഡെസ്ക്

Published on Sep 18, 2026, 08:10 AM | 1 min read

ബെംഗളൂരു: ഭാര്യയെ കൊടുവാളുകൊണ്ട് വെട്ടിയും ആസിഡൊഴിച്ചും ആക്രമിച്ച ഭർത്താവ് പിടിയിൽ. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി നിലവിൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ബെം​ഗളൂരുവിലെ ജെപി നഗറിലാണ് സംഭവം. 26 കാരിയായ നഴ്‌സിനെ ഭർത്താവ് കൊടുവാൾ കൊണ്ട് വെട്ടുകയും ആസിഡൊഴിക്കുകയുമായിരുന്നു.


വ്യാഴാഴ്ച രാവിലെ 9.15ഓടെ യുവതി ജോലി ചെയ്യുന്ന ക്ലിനിക്കിന് പുറത്തേക്ക് ഭക്ഷണം കഴിക്കാൻ ഇറങ്ങിയപ്പോഴാണ് ആക്രമണമുണ്ടായത്. ക്ലിനിക്കിന്റെ ബേസ്‌മെന്റ് പ്രവേശന കവാടത്തിന് സമീപം വെച്ചായിരുന്നു സംഭവം. തമിഴ്‌നാട്ടിലെ മധുരയിൽ നിന്ന് ഇരുചക്രവാഹനത്തിൽ 400 കിലോമീറ്ററിലധികം യാത്ര ചെയ്താണ് പ്രതി ബെംഗളൂരുവിൽ എത്തിയത്.


ആക്രമണത്തിനായി കൊടുവാൾ, കത്തി, ആസിഡ് എന്ന് സംശയിക്കുന്ന ദ്രാവകം എന്നിവ ഇയാൾ കൂടെ കരുതിയിരുന്നു. 2024-ൽ വിവാഹിതരായ ഇരുവരും ദാമ്പത്യ തർക്കങ്ങളെ തുടർന്ന് അകന്നു കഴിയുകയായിരുന്നു. യുവതി ബംഗളൂരുവിൽ പിജിയിൽ താമസിച്ച് ജോലി ചെയ്യുമ്പോൾ, പ്രതി ചെന്നൈയിലെ ഒരു എണ്ണക്കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.


ആക്രമണത്തിന് പിന്നാലെ ബഹളം കേട്ടെത്തിയ ട്രാഫിക് പൊലീസും നാട്ടുകാരും ചേർന്ന് പ്രതിയെ സംഭവസ്ഥലത്തു വെച്ച് തന്നെ സാഹസികമായി പിടികൂടി പൊലീസിലേൽപ്പിച്ചു. ആക്രമണത്തിന് ഉപയോഗിച്ച ദ്രാവകം ആസിഡ് തന്നെയോ എന്ന് സ്ഥിരീകരിക്കാൻ ഫോറൻസിക് സംഘം സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home