ad
Deshabhimani

print edition എസ്‌ഐആർ: കേരളത്തിലടക്കം 
നിരീക്ഷകര്‍

sir
വെബ് ഡെസ്ക്

Published on Dec 13, 2025, 12:00 AM | 1 min read


ന്യൂഡൽഹി​

കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ വോട്ടർപട്ടിക പ്രത്യേക തീവ്ര പുനഃപരിശോധന (എസ്‌ഐആർ) പ്രക്രിയയുടെ അവലോകനത്തിനായി നിരീക്ഷകരെ നിയമിച്ച്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ.


കേരളം, ബംഗാൾ, ഉത്തർപ്രദേശ്‌, ഗുജറാത്ത്‌, മധ്യപ്രദേശ്‌, ചത്തീസ്‌ഗഡ്, രാജസ്ഥാൻ‍ എന്നിവിടങ്ങളിൽ നിരീക്ഷിക്കാനായി സ്‌പെഷ്യൽ റോൾ ഒബ്‌സർവർമാരെയാണ്‌ (എസ്‌ആർഒ) നിയമിച്ചത്‌.


ആഴ്‌ചയില്‍ രണ്ടു ദിവസം സംസ്ഥാനങ്ങളിലെത്തി ഇവര്‍ പ്രക്രിയ നിരീക്ഷിക്കും. 2026 ഫെബ്രുവരിയിൽ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നതുവരെ നിരീക്ഷണം തുടരണം.


യോഗ്യതയുള്ള ഒരു വോട്ടറും ഒഴിവാക്കപ്പെടുന്നില്ലെന്നും അനർഹർ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്നും ഉറപ്പാക്കലാണ്‌ എസ്‌ആർഒമാരുടെ കർത്തവ്യമെന്ന്‌ കമീഷൻ അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home