ad
Deshabhimani

യുഡിഎഫ്‌ മുടക്കിയത് കേരളത്തിന്റെ സ്വപ്‌നം

K Rail.jpg
avatar
ഒ വി സുരേഷ്‌

Published on Jun 01, 2026, 02:53 AM | 1 min read

തിരുവനന്തപുരം: യാത്രാക്ലേശം പരിഹരിക്കാൻ എൽഡിഎഫ്‌ സർക്കാർ രൂപംനൽകിയ സിൽവർലൈൻ പദ്ധതി റെയിൽവേ മന്ത്രാലയത്തിന്‌ സമർപ്പിക്കുമ്പോൾ രാജ്യത്തുണ്ടായിരുന്നത്‌ ഒരേയൊരു അതിവേഗപാത. അതിനുശേഷം വന്നത്‌ ഏഴ്‌ പാതകൾ. 2020ൽ തയ്യാറാക്കിയ സിൽവർലൈൻ പദ്ധതി റദ്ദാക്കി, ഇ ശ്രീധരന്റെ സാങ്കൽപ്പിക പദ്ധതിയുടെ പുറകെ പോകുന്ന വി ഡി സതീശൻ, അഞ്ചുവർഷം നഷ്ടപ്പെടുത്തിയതിനുള്ള കാരണവും ‘സിൽവർലൈനി’ൽനിന്നുള്ള വ്യത്യാസവും ജനങ്ങളോട്‌ പറയേണ്ടിവരും. കേന്ദ്രസർക്കാർ തത്വത്തിൽ അനുമതി നൽകിയ സിൽവർലൈനിന്‌ അന്ന്‌ അനുമതി കിട്ടിയിരുന്നെങ്കിൽ അടുത്തവർഷത്തോടെ കാസർകോടിനും തിരുവനന്തപുരത്തിനുമിടയിൽ അർധ അതിവേഗ പാതയിലൂടെ ട്രെയിൻ ഓടുമായിരുന്നു.

അതില്ലാതാക്കിയത്‌ കേന്ദ്രസർക്കാരും യുഡിഎഫുമാണ്‌. ‘കേന്ദ്രത്തിന്റെ അനുമതി വാങ്ങിവന്നാലും കെ റെയിൽ നടപ്പാക്കാൻ സമ്മതിക്കില്ല. പാരിസ്ഥിതികമായി കേരളത്തെ തകർത്ത്‌ തരിപ്പണമാക്കും. സ്ലോപ്പായ കേരളത്തിൽ, മുകളിൽ മഴ പെയ്‌താൽ അറബിക്കടലിലെത്തും. ഇതിന്റെ നടുവിലൂടെ നിർമിതിയുണ്ടായാൽ എന്താകും അവസ്ഥ’എന്നുപറഞ്ഞാണ്‌ ജനങ്ങളിൽ ആശങ്കയുണ്ടാക്കാൻ അന്നത്തെ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ നിരന്തരം ശ്രമിച്ചത്‌.

‘90 ശതമാനം ലൂസായ മണ്ണാണ്‌. ട്രെയിൻ പോകുമ്പോൾ മറിഞ്ഞുവീഴും’ എന്ന അബദ്ധജടിലമായ പ്രസ്‌താവനയ്‌ക്ക്‌ മാധ്യമ ശ്രദ്ധയും കിട്ടി. 
 പാരിസ്ഥിതികാഘാതം, മണ്ണിന്റെ ഘടന, പദ്ധതിവന്നാലുള്ള പ്രയോജനം എന്നിവ സംബന്ധിച്ചുള്ള റിപ്പോർട്ടുകളും വിശദമായ ഡിപിആറും ഉണ്ടായിട്ടും അതില്ലെന്നായിരുന്നു പ്രചാരണം. പദ്ധതിക്കായി ഒരുമിച്ചുനിന്ന്‌ കേന്ദ്രത്തോട്‌ ആവശ്യപ്പെടേണ്ടതിനു പകരം സമരംനടത്തി മുടക്കി. ‘ആർക്കാണ്‌ ഇത്ര ധൃതി’ എന്നു ചോദിച്ച്‌ അതി യാത്രാക്ലേശം പരിഹരിക്കാൻ എൽഡിഎഫ്‌ സർക്കാർ രൂപംനൽകിയ സിൽവർലൈൻ പദ്ധതി റെയിൽവേ മന്ത്രാലയത്തിന്‌ സമർപ്പിക്കുമ്പോൾ രാജ്യത്തുണ്ടായിരുന്നത്‌ ഒരേയൊരു അതിവേഗപാത. അതിനുശേഷം വന്നത്‌ ഏഴ്‌ പാതകൾ. വേഗപാതയ്‌ക്കായി നിലകൊണ്ടവരെ പരിഹസിക്കുകയുംചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home