print edition ഡൽഹി ഹൈക്കോടതി വെബ്‌കാസ്‌റ്റിനിടെ അശ്ലീല ദൃശ്യങ്ങൾ

ന്യൂഡൽഹി: ഡൽഹി ഹൈക്കോടതിയുടെ തത്സമയ വെബ്‌കാസ്‌റ്റ് സംവിധാനം ഹാക്ക് ചെയ്‌ത് അശ്ലീല ദൃശ്യങ്ങൾ പ്രദർശിച്ചിച്ചു. ചീഫ് ജസ്‌റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരുടെ ബെഞ്ചിൽ നടപടികൾ പുരോഗമിക്കവെയായിരുന്നു സംഭവം. ‘ഷിറ്റ്‌ജിത് സിങ്’ എന്ന പേരിൽ കോടതി നടപടികളിൽ ഓൺലൈനായി പങ്കെടുത്തയാളാണ് ദൃശ്യങ്ങൾ സ്‌ക്രീൻ ഷെയർ ചെയ്‌ത് പ്രദർശിപ്പിച്ചത്.
മൂന്നുതവണ ജീവനക്കാർ ഓൺലൈൻ നടപടി നിർത്തിവച്ചെങ്കിലും ഇയാൾ ദൃശ്യങ്ങൾ പങ്കുവയ്‌ക്കുന്നത് തുടർന്നു. ഇതോടെ ഓൺലൈൻ ബ്രോഡ്‌കാസ്‌റ്റ് നിർത്തിവയ്‌ക്കേണ്ടി വന്നു. അമേരിക്കയിൽനിന്ന് വെബ്‌കാസ്‌റ്റ് സംവിധാനം ഹാക്ക് ചെയ്തുവെന്ന ശബ്‌ദ സന്ദേശവും ഇയാൾ നടത്തി. കോടതി രജിസ്‌ട്രാർ പൊലീസിൽ പരാതി നൽകി.










0 comments