ad
Deshabhimani

ഷെയ്ഖ് ഹസീനയുടെ വെർച്വൽ പ്രസം​ഗം; പരിപാടിയുമായി ബന്ധമില്ലെന്ന് ഇന്ത്യ

sheikh hasina
വെബ് ഡെസ്ക്

Published on Aug 05, 2026, 08:12 AM | 1 min read

ന്യൂഡൽഹി : ബം​ഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വെർച്വൽ പ്രസം​ഗവുമായി യാതൊരു ബന്ധവുമില്ലെന്ന് ഇന്ത്യ. ഫോറിൻ കറസ്പോണ്ടന്റ്സ് ഓഫ് സൗത്ത് ഏഷ്യ (എ​ഫ്സി​സി​എ​സ്എ) ന്യൂഡൽഹിയിൽ സംഘടിപ്പിക്കുന്ന സ്വകാര്യ പരിപാടിയിൽ ഷെയ്ഖ് ഹസീന ഓൺലൈനായി പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.


അതേസമയം, ഡൽഹിയിൽ നടക്കാനിരിക്കുന്ന പരിപാടി സംഘടിപ്പിക്കുന്നത് സ്വകാര്യ സംഘടനയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ബം​ഗ്ലാദേശ് വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്ന നേ​താ​വ് ഇ​ന്ത്യ​യി​ൽ പൊ​തു​പ്ര​സം​ഗം ന​ട​ത്തു​ന്ന​തി​ൽ കടുത്ത എതിർപ്പാണ് ബം​ഗ്ലാ​ദേ​ശ് സ​ർ​ക്കാ​ർ അറിയിച്ചിരിക്കുന്നത് . 2024 ഓ​ഗ​സ്റ്റിൽ നടന്ന വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ത്തെ​ത്തു​ട​ർ​ന്നു സ്ഥാ​ന​ഭ്ര​ഷ്‌​ട​യാ​യ​പ്പോ​ഴാ​ണ് ഷെ​യ്ഖ് ഹ​സീ​ന ഇ​ന്ത്യ​യി​ലേ​ക്കു ക​ട​ന്ന​ത്. ഇന്ത്യയിൽ കഴിയുന്ന ഹസീനയ്ക്ക് രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് അവസരം നൽകുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളെ ബാധിക്കാമെന്നും ബംഗ്ലാദേശ് മുന്നറിയിപ്പ് നൽകി.

സർക്കാർ പതനത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചാണ് ഇന്ന് നടക്കുന്ന പരിപാടിയിൽ ഹസീന വീഡിയോ സന്ദേശത്തിലൂടെ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. ഫോറിൻ കറസ്‌പോണ്ടന്റ്സ് ക്ലബ് ഓഫ് സൗത്ത് ഏഷ്യ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഹസീനയുടെ മകൻ സജീബ് വാസെദ് ജോയിയും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home