4000 ത്തോളം റേഷൻ കടകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ; വേതനവർദ്ധനവിൽ തീരുമാനമെടുക്കാതെ സർക്കാർ

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ തീരുമാനിച്ച വേതനവർദ്ധനവ് ഈ സർക്കാർ നടപ്പാക്കാത്തതിനെത്തുടർന്ന് സംസ്ഥാനത്തെ 4000 ത്തോളം റേഷൻ കടകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. പത്ത് ക്വിൻ്റൽ വിൽക്കുന്ന റേഷൻ വ്യാപാരികൾക്ക് 11,700 രൂപയാണ് ലഭിക്കുക.
15 ക്വിൻ്റൽ വിൽക്കുന്നവർക്ക് 13,050 രൂപയാണ്. ഇത് ഉയർത്തണം എന്ന ആവശ്യം പരിഗണിച്ച് എൽഡിഎഫ് സർക്കാർ ഒരു മൂന്നംഗ സമിതിയെ നിയോഗിക്കുകയും കമ്മീഷൻ റേഷൻ വ്യാപാരികൾക്ക് 3500 രൂപ കൂട്ടി നൽകണം എന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇതിനുവേണ്ടി പുതിയ യുഡിഎഫ് സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു നീക്കവും ഉണ്ടാകുന്നില്ലെന്ന് മാത്രമില്ല വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ ശ്രമിച്ചിട്ടും സർക്കാർ അവഗണിച്ച മട്ടാണ്.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സിവിൽ സപ്ലൈസ് അസോസിയേഷൻ മന്ത്രി അനൂപ് ജേക്കബിനെ കണ്ട് ആവശ്യങ്ങൾ അറിയിച്ചിട്ടും ഫലമുണ്ടായില്ല. മുൻ സർക്കാർ നിയോഗിച്ച കമ്മീഷന്റെ തീരുമാനത്തിനനുസരിച്ചുള്ള നടപടിയെങ്കിലും ഉണ്ടാകണമെന്നാണ് റേഷൻ വ്യാപാരികളുടെ ആവശ്യം.










0 comments