ad
Deshabhimani

അധ്യാപക തസ്‌തിക നിർണയിക്കകാൻ ഡിഇഒമാരില്ല,

മഴക്കെടുതിയിലും ഡെപ്യൂട്ടി കലക്ടർമാരില്ല; 13 കെഎഎസുകാരെ വീട്ടിലിരുത്തി സർക്കാർ

kas strike
avatar
സ്വന്തം ലേഖകൻ

Published on Aug 05, 2026, 09:46 AM | 1 min read

തിരുവനന്തപുരം : മഴക്കെടുതിയിൽ നിരവധി ജീവൻ പൊലിഞ്ഞിട്ടും ദുരന്ത പ്രതിരോധ പ്രവർന്നങ്ങൾക്ക്‌ നേതൃത്വം നൽകാനുള്ള എട്ട്‌ ഡെപ്യൂട്ടി കലക്ടർമാരുടെ തസ്‌തികയിൽ ആളില്ല. ഏറെ ദുരന്തം നേരിടുന്ന മലപ്പുറത്ത്‌ ഡിസാസ്‌റ്റർ മാനേജ്‌മെന്റ്‌ ഡെപ്യൂട്ടി കലക്ടറുടെ കസേരയിൽ ഒന്നര മാസമായി ആളില്ല. കെഎഎസ്‌ ഉദ്യോഗസ്ഥരുടേതാണ്‌ ഇ‍ൗ തസ്‌തിക. എന്നാൽ 12 കെഎഎസുകർ ജോലിയില്ലാതെ പുറത്തുനിൽക്കുകയാണ്‌. തെരഞ്ഞെടുപ്പ്‌ ഡ്യൂട്ടിക്ക്‌ നിയോഗിക്കപ്പെട്ട ഇവർക്ക്‌ പിന്നീട്‌ നിയമനം നൽകിയിട്ടില്ല. പ്രസവാവധി കഴിഞ്ഞെത്തിയ ഒരു കെഎഎസ്‌ ഉദ്യോഗസ്ഥക്കും നിയമനം ലഭിച്ചിട്ടില്ല. കേരളം വൻ പ്രകൃതി ദുരന്തം നേരിടുമ്പോഴും ഇ‍ൗ ഉദ്യോഗസ്ഥരെ അവർക്കുള്ള തസ്‌തികയിലെ ഒഴിവുകളിൽ നിയമിക്കാൻ സർക്കാർ തയ്യാറാകുന്നില്ല.


നിലവിൽ കെഎഎസിനുള്ള എട്ട്‌ ഡെപ്യൂട്ടി കലക്ടർ തസ്‌തികയാണ്‌ ഒഴിഞ്ഞു കിടക്കുന്നത്‌. ഇതിൽ മലപ്പുറം ഡിസാസ്‌റ്റർ മാനേജ്‌മെന്റ്‌ ഡപ്യൂട്ടി കലക്ടർക്കു പുറമെ കാസർകോട്‌ എൻഡോസൾഫാൻ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർ തസ്‌തികയിലും ആളില്ല. കാസർകോട്‌ ട്രൈബൽ ഡവലപ്‌മെന്റ്‌ ഓഫീസർ, രജിസ്‌ട്രേഷൻ അസി. ഐജി, തൃശൂർ ഡെപ്യൂട്ടി രജിസ്‌ട്രാർ, തിരുവനന്തപുരം ജില്ലാ ലോട്ടറി ഓഫീസർ എന്നീ കെഎഎസ്‌ തസ്‌തികയും ഒഴിഞ്ഞു കിടക്കുന്നു.


സെക്രട്ടറിയറ്റിന്‌ മുമ്പിൽ അധ്യാപക ജോലിക്കായി ഉദ്യോഗാർഥികൾ നിരാഹാരം കിടക്കുമ്പോൾ അധ്യാപക തസ്‌തിക നിർണയം നടത്താൻ ചുമതലയുള്ള രണ്ട്‌ ഡിഇഒ തസ്‌തികയിലും ആളില്ല. കെഎഎസുകാരെ നിയമിക്കേണ്ട തളിപ്പറമ്പ്, താമരശ്ശേരി ഡിഇഒ തസ്‌തികയാണ്‌ ഒഴിഞ്ഞു കിടക്കുന്നത്‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ്‌ ഡ്യൂട്ടിക്ക്‌ നിയമിക്കപ്പെട്ട കെഎഎസുകാർ പൊതുഭരണ വകുപ്പിൽ തിരികെ എത്തി ജോയിൻ ചെയ്‌തിരുന്നു. എന്നാൽ നിയമനം നൽകിയിട്ടില്ല. കാലവർഷ കെടുതിയിൽ ജനങ്ങൾ വലയുമ്പോഴും ഇവർ പുതിയ ചുമതല ലഭിക്കാതെ വീട്ടിലിരിക്കുകയാണ്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home