ad
Deshabhimani

ഉത്തരാഖണ്ഡിൽ 17 പാര്‍ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി

election commission on kejriwal
വെബ് ഡെസ്ക്

Published on Aug 05, 2026, 09:44 AM | 1 min read

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിൽ 17 രാഷ്ട്രീയ പാര്‍ടികളുടെ രജിസ്‌ട്രേഷന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ റദ്ദാക്കി. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുതൽ മുതല്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാത്ത പാര്‍ടികളുടെ രജിസ്‌ട്രേഷനാണ് കമീഷന്‍ റദ്ദാക്കിയത്. രജിസ്ട്രേഷൻ റദ്ദാക്കിയ പാർടികളുടെ ഓഫീസ് വിലാസം കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ഉത്തരാഖണ്ഡ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസ് വൃത്തങ്ങൾ വ്യക്തമാക്കി.


ഭാരത് കൗമി ദൾ, ഭാരത് പരിവാർ പാർടി, ഭാരതീയ സാമ്രാട്ട് സുഭാഷ് സേന, പീപ്പിൾസ് പാർടി, ഭാരതീയ മൂൽ നിവാസി സമാജ് പാർടി, ഭാരതീയ അന്ത്യോദയ പാർടി, ഭാരതീയ ഗ്രാം നഗർ വികാസ് പാർടി, ഗൂർഖ ഡെമോക്രാറ്റിക് ഫ്രണ്ട്, പ്രജാതൻ്റ പാർടി ഓഫ് ഇന്ത്യ, സൂരജ് സേവാ ദൾ, ഉത്തരാഖണ്ഡ് ജൻശക്തി പാർടി, ഭാരതീയ ജൻക്രാന്തി പാർടി, ഭാരതീയ ജൻമഞ്ച് പാർടി, മൈദാനി ക്രാന്തി ദൾ, പ്രജാമണ്ഡൽ പാർടി, രാഷ്ട്രീയ ഗ്രാം വികാസ് പാർടി, രാഷ്ട്രീയ ജൻസഹായ് ദൾ എന്നീ പാർടികളുടെ രജിസ്‌ട്രേഷനാണ് തെരഞ്ഞെടുപ്പ് കമീഷന്‍ റദ്ദാക്കിയത്.


കഴിഞ്ഞ വർഷം സമാനമായ കാരണങ്ങൾക്കൊണ്ട് രാജ്യത്ത് അംഗീകാരമില്ലാത്ത 334 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ റദ്ദാക്കിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home