ad
Deshabhimani

എംഡിഎംഎ പണമിടപാട്: അധ്യാപികയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

mdma case teacher.jpg

നീഷ്‌മ, കീർത്തന, കാവ്യ

വെബ് ഡെസ്ക്

Published on Aug 05, 2026, 09:28 AM | 1 min read

വടകര: എംഡിഎംഎ പണമിടപാട് കേസിൽ റിമാൻഡിലുള്ള പേരാമ്പ്ര ബിആർസിയിലെ സ്പെഷ്യലിസ്റ്റ് അധ്യാപിക കീർത്തനയുടെ കസ്റ്റഡി അപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും. കീർത്തനയെ വിശദമായി ചോദ്യംചെയ്യുന്നതിനായി ചൊവ്വാഴ്‌ച പ്രത്യേക അന്വേഷകസംഘം വടകര എൻഡിപിഎസ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകി. കീർത്തനയെ കസ്റ്റഡിയിൽ വാങ്ങി വിശദമായ ചോദ്യംചെയ്യലിനു ശേഷമാകും മറ്റ് പ്രതികളെ കസ്റ്റഡിൽ വാങ്ങി ചോദ്യം ചെയ്യുക.


അറസ്റ്റിലായ വടകര താഴെ അങ്ങാടി സ്വദേശി റിസ്വാനിൽ നിന്നാണ് അധ്യാപികമാർ ഉൾപ്പെട്ട പണമിടപാടിന്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചത്. തുടർന്നാണ് സ്പെഷ്യലിസ്റ്റ് അധ്യാപികമാരായ കീർത്തന, കാവ്യ, നീഷ്‌മ എന്നിവരും ഡെലിവറി ബോയ് ജിജിൻ കുര്യാക്കോസും പിടിയിലായത്. പ്രതികളെല്ലാം റിമാൻഡിലാണ്. പ്രതികൾ കോടതിയിൽ ജാമ്യാപേക്ഷ നൽകി. എംഡിഎംഎയടക്കം ലഹരിവസ്‌തു ഉപയോഗിക്കുന്നവരും ഇടപാടുകാരുമായ നൂറുകണക്കിന് പേർ ഉൾപ്പെട്ട വൻ ശൃംഖലയാണ് കേസിലുള്ളത്. ഇവരിൽനിന്നൊക്കെ പണം സ്വീകരിച്ച വയനാട് സ്വദേശിക്കായുള്ള അന്വേഷണവും ഊർജിതമാക്കി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home