ad
Deshabhimani

തരൂരിനെ തിരുത്താതെ പ്രവർത്തകസമിതി

Shashi tharoor
avatar
സ്വന്തം ലേഖകൻ

Published on Dec 28, 2025, 12:03 AM | 1 min read

ന്യൂഡൽഹി: കോൺഗ്രസിലെ ബിജെപി ഏജന്റെന്ന്‌ ആരോപണമുള്ള ശശി തരൂർ എംപിയും ശനിയാഴ്‌ച നടന്ന പ്രവർത്തകസമിതി യോഗത്തിൽ പങ്കെടുത്തു. കുറച്ചുനാളായി പ്രധാനപ്പെട്ട കോൺഗ്രസ്‌ യോഗങ്ങളിൽനിന്ന്‌ വിട്ടുനിൽക്കുന്ന തരൂർ അപ്രതീക്ഷിതമായാണ്‌ യോഗത്തിലെത്തിയത്‌.


പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രസർക്കാരിനെയും അനുകൂലിച്ച്‌ നിരന്തരം പ്രസ്‌താവനകൾ തരൂർ നടത്തിയിരുന്നു. കോൺഗ്രസിലെ നെഹ്‌റു കുടുംബവാഴ്‌ചയെ നിശിതമായി വിമർശിച്ച്‌ ലേഖനമെഴുതുകയും ചെയ്‌തു. എന്നാൽ, ഇതിനെതിരെ പ്രവർത്തകസമിതിയിലും വിമർശമുണ്ടായില്ല. തരൂരിന്റെ ഏജന്റ്‌ കളിക്ക്‌ കൂട്ടുനിൽക്കുംവിധമാണ്‌ കോൺഗ്രസ്‌ നേതൃത്വം നീങ്ങിയത്‌.


uപ്രവർത്തകസമിതിയിലെ ചർച്ചകളുടെ രഹസ്യാത്മകത തരൂരിന്റെ സാന്നിധ്യത്തിൽ എങ്ങനെ ഉറപ്പിക്കാനാകുമെന്ന ഗ‍ൗരവമേറിയ ചോദ്യവും ഉയരുന്നുണ്ട്‌. കെ സി വേണുഗോപാൽ അടക്കമുള്ള ‘കേരള ലോബി’യാണ്‌ തരൂരിനെ സംരക്ഷിക്കുന്നതെന്നാണ്‌ ആക്ഷേപം. തരൂരിനെതിരായി നിലപാടെടുക്കുന്നത്‌ കേരളത്തിൽ രാഷ്‌ട്രീയ തിരിച്ചടിക്ക്‌ കാരണമാകുമെന്നാണ്‌ വാദം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home