ad
Deshabhimani

പലസ്‌തീനിൽ സഹായമെത്തിക്കണം; പ്രധാനമന്ത്രിക്ക്‌ കത്തയച്ച്‌ എസ്‌എഫ്‌ഐ

SFI PALESTINE
avatar
സ്വന്തം ലേഖകൻ

Published on Oct 04, 2025, 10:10 PM | 1 min read

ന്യൂഡൽഹി: പലസ്‌തീനിൽ മാനുഷിക സഹായമെത്തിക്കണമെന്നാവശ്യപ്പെട്ട്‌ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എസ്‌എഫ്‌ഐ കത്തയച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ തങ്ങളുടെ കഴിവിന്റെ പരമാവധി സഹായിക്കാൻ എസ്‌എഫ്‌ഐയും ലക്ഷക്കണക്കിന് വളണ്ടിയർമാരും തയ്യാറാണെന്നും ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ അയച്ച കത്തിൽ പറയുന്നു.


ലോകമാകമാനം പലസ്‌തീനെ സഹായിക്കുന്നതിനായി സാഹസപൂർവം നിലയുറപ്പിച്ചിരിക്കുകയാണ്‌. പലസ്‌തീന്‌ സഹായമെത്തിക്കണമെന്ന്‌ യുഎൻ എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്‌. പലസ്‌തീനോടൊപ്പം ദശാബ്‌ദങ്ങൾ ഉറച്ചുനിന്ന ചരിത്രമാണ്‌ ഇന്ത്യക്കുള്ളത്‌. ക്യൂബ മുതൽ ബംഗ്ലാദേശ്‌ വരെയുള്ള രാജ്യങ്ങളെ അവരുടെ ദുരിതകാലത്ത്‌ സഹായിച്ച സന്പന്നമായ പൈതൃകവും ഇന്ത്യക്കുണ്ട്‌. അന്താരാഷ്‌ട്ര ഐക്യത്തിലുള്ള ആ പൈതൃകം ഏറ്റവും തിളക്കത്തോടെ നിൽക്കേണ്ട സമയമാണിത്‌. ഭക്ഷണവും മറ്റ്‌ അവശ്യ വസ്‌തുക്കളും അടിയന്തരമായി പലസ്‌തീൻ ജനതയ്‌ക്ക്‌ എത്തിച്ച്‌ നൽകണമെന്നും കത്തിൽ എസ്എഫ്ഐ ആവശ്യപ്പെട്ടു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home