ബിജെപി കൗൺസിലറുടെ മകന്റെ അറസ്റ്റിന് പിന്നാലെ രണ്ട് കുട്ടികൾ കൂടി പീഡന പരാതി നൽകി

പനാജി: ഗോവയിലെ ബിജെപി കൗൺസിലറുടെ മകൻ പ്രതിയായ ലൈംഗിക ചൂഷണക്കേസിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി രണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ കൂടി രംഗത്തെത്തി. തുടക്കത്തിൽ പരാതിക്കാരില്ലെന്ന് പറഞ്ഞ് പൊലീസ് കേസ് എടുക്കുന്നത് വൈകിപ്പിച്ചിരുന്നു. ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് കൂടുതൽ ഇരകൾ രംഗത്ത് എത്തിയത്.
കുർചോറം (Curchorem)നഗരസഭ കൗൺസിലർ സുശാന്ത് നായിക്കിന്റെ മകൻ സോഹം നായിക് (20)ആണ് കേസിൽ അറസ്റ്റിലായത്. പെൺകുട്ടികളുടെ അശ്ലീല വീഡിയോകൾ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു എന്നതാണ് കേസ്. അശ്ലീല ചിത്രങ്ങൾ പ്രചരിക്കുന്നത് ഒരു പ്രാദേശിക മാധ്യമം റിപ്പോര്‍ട് ചെയ്തതോടയൊണ് കൗൺസിലറുടെ മകന്റെ പങ്ക് പുറത്തെത്തിയത്.
രണ്ട് പെൺകുട്ടികൾ കൂടി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ മൊഴി നൽകി. ഇതോടെ പ്രതിക്കെതിരെ നിലവിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോക്‌സോ (POCSO)നിയമം,ഗോവ ചിൽഡ്രൻസ് ആക്ട്,ഭാരതീയ ന്യായ സംഹിത (BNS),ഐടി ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Related News
പ്രതി പ്രചരിപ്പിച്ച അശ്ലീല വീഡിയോകൾ പുറത്തുവന്നതോടെ മാർച്ച് 21-ന് കുർചോറം പോലീസ് സ്റ്റേഷനു മുന്നിൽ നാട്ടുകാർ വൻ പ്രതിഷേധം നടത്തി. പരാതി ലഭിച്ചില്ലെന്ന കാരണത്താൽ പോലീസ് നടപടിയെടുക്കൽ വൈകിപ്പിച്ചു. ജനരോഷം ശക്തമായതോടെ മാർച്ച് 22-ന് സോഹം നായിക്കിനെ അറസ്റ്റ് ചെയ്തു.
ജനകീയ പ്രക്ഷോഭവും കേസിന്റെ വ്യാപ്തിയും ചര്‍ച്ചയായതോടെ ചൊവ്വാഴ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ഇതോടെ കൂടുതൽ ഇരകൾ പരാതിയുമായി മുന്നോട്ട് വരന്നു. ഇനിയും പരാതികൾക്ക് സാധ്യതയുണ്ടെന്ന് കരുതുന്നു. പിന്നിൽ വലിയ സെക്സ് റാക്കറ്റിന്റെ സാന്നിധ്യവും സംശയിക്കുന്നു.










0 comments