ad
Deshabhimani

print edition ‘എൻ ഇനിയ പൊൻ നിലാവേ’: 
ഇളയരാജയ്‌ക്ക്‌ വീണ്ടും തിരിച്ചടി

ilayaraja

ഇളയരാജ

വെബ് ഡെസ്ക്

Published on May 27, 2026, 01:10 AM | 1 min read

ന്യൂഡൽഹി: ‘എൻ ഇനിയ പൊൻ നിലാവേ’ തമിഴ് സിനിമ ഗാനത്തിൽ സംഗീത സംവിധായകൻ ഇളയരാജയ്‌ക്ക്‌ അവകാശമില്ലെന്ന ഉത്തരവിൽ നൽകിയ പുനഃപരിശോധന ഹർജി ഡൽഹി ഹൈക്കോടതി തള്ളി.


വരികൾ, സ‍ൗണ്ട്‌ റെക്കോഡിങ്‌ എന്നിവയിൽ അവകാശമില്ലെന്ന ഉത്തരവിൽ പിഴവില്ലെന്ന്‌ വ്യക്തമാക്കിയാണ്‌ ജസ്‌റ്റിസുമാരായ സി ഹരിശങ്കർ, ജസ്റ്റിസ് ഓം പ്രകാശ് ശുക്ല എന്നിവരുടെ നടപടി.


ഗാനത്തിന്റെ പകര്‍പ്പവകാശം 1980ൽ ഇറങ്ങിയ ‘മൂടുപനി’ എന്ന ചിത്രത്തിന്റെ നിർമാതാവിൽനിന്ന്‌ അവകാശം നേടിയ ‘സാരെഗമ’ കന്പനിക്കാണെന്നായിരുന്നു ഉത്തരവ്‌.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home