ad
Deshabhimani

മണിപ്പൂരിൽ വൻ ആയുധശേഖരം പിടികൂടി സുരക്ഷാ സേന

manipur

image credit: United News of India

വെബ് ഡെസ്ക്

Published on May 08, 2026, 10:30 PM | 1 min read

ഇംഫാൽ: മണിപ്പൂരിൽ വൻ ആയുധശേഖരം പിടികൂടിയതായി റിപ്പോർട്ട്. സേനാപതി, ചുരാചന്ദ്പൂർ ജില്ലകളിൽ നടത്തിയ പ്രത്യേക ഓപ്പറേഷനുകളിൽ ആയുധങ്ങൾ, വെടിക്കോപ്പുകൾ, സ്ഫോടകവസ്തുക്കൾ തുടങ്ങിയവ സുരക്ഷാ സേന കണ്ടെടുത്തു.


സേനാപതി പോലീസ് സ്റ്റേഷന് കീഴിലുള്ള മാരേമൈ-ഹെങ്ബംഗ് കുന്നിൻ പ്രദേശങ്ങളിൽ നടത്തിയ തെരച്ചിൽ ഓപ്പറേഷനിൽ വിവിധതരം ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായി പോലീസ് പറഞ്ഞു. 22 റൈഫിളുകൾ, നാല് ബോൾട്ട്-ആക്ഷൻ റൈഫിളുകൾ, ഷോട്ട്ഗൺ തുടങ്ങിയവയാണ് കണ്ടെത്തിയതെന്ന് യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. കൂടാതെ, വ്യത്യസ്ത കാലിബറുകളിലുള്ള 79 ലൈവ് റൗണ്ട് വെടിയുണ്ടകളും 13 ഒഴിഞ്ഞ കാട്രിഡ്ജ് കേസുകളും സുരക്ഷാ ഉദ്യോഗസ്ഥർ പ്രദേശത്ത് നിന്ന് പിടിച്ചെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home