ad
Deshabhimani

ഇറാനെതിരായ നിലപാട് മാറ്റവും,സ്പീക്കര്‍ക്കെതിരായ അവിശ്വാസവും; ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം തിങ്കളാഴ്ച തുടങ്ങും

parliament
വെബ് ഡെസ്ക്

Published on Mar 08, 2026, 05:02 PM | 1 min read

ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം തിങ്കളാഴ്ച ആരംഭിക്കുമ്പോൾ ചൂടുപിടിച്ച ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും സാക്ഷ്യം വഹിക്കും. ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്‌ക്കെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കയാണ്. ദീര്‍ഘകാല സൗഹൃദ രാഷ്ട്രമായ ഇറാനെതിരായ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് മാറ്റവും ഇസ്രയേൽ അമേരിക്കൻ വിധേയത്വവും ചൂട് പകരുന്ന ചര്‍ച്ചയാവും.


പാചക വാതക വിലവര്‍ധനവിന് പിന്നാലെ പെട്രോൾ ഡീസൽ സ്റ്റോക് സംബന്ധിച്ച ആശങ്കയും രാജ്യം ചര്‍ച്ച ചെയ്യുന്ന ഘട്ടമാണ്. നയ വ്യതിയാനവും ആസൂത്രണത്തിലെ പാളിച്ചയും ദീര്‍ഘവീക്ഷണമില്ലായ്മയും വിമര്‍ശിക്കപ്പെടുന്നു. ഇന്ധന വില വര്‍ധവ് മാത്രമല്ല വ്യവസങ്ങൾക്ക് ആവശ്യത്തിന് അസംസ്കൃത വസ്തുക്കൾ ലഭ്യമല്ലാതാവുന്ന സാഹചര്യവും കാര്‍ഷികോത്പന്നങ്ങളുടെ ഉൾപ്പെടെയുള്ള കയറ്റുമതിയിലെ പ്രതിസന്ധിയും നിലനിൽക്കുന്നു.


റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി തങ്ങൾ നൽകിയ ഇളവിന്റെ അടിസ്ഥാനത്തിലാണെന്ന് യു എസ് അവകാശപ്പെടുകയുണ്ടായി.വെറും ആക്ടേഴ്സ് മാത്രമാണ് ഇന്ത്യൻ ഭരണാധികാരികൾ എന്ന അപമാനകരമായ പരാമര്‍ശവും ലോകത്തിന് മുന്നിൽ നടത്തുകയുണ്ടായി.


പശ്ചിമ ബംഗാളിലെ വോട്ടർപട്ടിക പുതുക്കിയപ്പോൾ (SIR)ഏകദേശം 60ലക്ഷം വോട്ടുകൾ നീക്കം ചെയ്തത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇതിനിടയിൽ വൈദ്യുതി ഭേദഗതി ബിൽ (Electricity Amendment Bill)അവതരിപ്പിക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്.മുൻപ് മാറ്റിവെച്ച ചില പ്രധാന ബില്ലുകളും ഈ ഘട്ടത്തിൽ പാസാക്കിയെടുക്കാനാണ് നീക്കം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home