print edition ഹരിയാനയിൽ കോൺഗ്രസിന് തിരിച്ചടിയായത് സീറ്റുകച്ചവടം


സ്വന്തം ലേഖകൻ
Published on Apr 02, 2026, 01:09 AM | 1 min read
ന്യൂഡൽഹി: കോൺഗ്രസ് അധികാരത്തിലെത്താന്‍ സാധ്യതയുണ്ടായിരുന്ന ഹരിയാനയിൽ ബിജെപിക്ക് വിജയമാവർത്തിക്കാന്‍ വഴിയൊരുക്കിയത് നേതാക്കളുടെ സീറ്റുകച്ചവടം. കോൺഗ്രസ് നേതാക്കൾ സീറ്റ് വാഗ്‌ദാനംചെയ്‌ത് കോടികൾ തട്ടിച്ചെന്ന മഹിളാകോൺഗ്രസ് മുൻ ജനറൽ സെക്രട്ടറി സുചിത്രാ ദേവിയുടെ ഭർത്താവ് ഗൗരവ് കുമാറിന്റെ പരാതി ദേശീയതലത്തിൽ ചർച്ചയാകുന്പോൾ ഹരിയാനയിലെ കോൺഗ്രസിന്റെ പരാജയത്തെക്കുറിച്ച് എഐസിസി വിശദ അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമായി.
ഹരിയാന തെരഞ്ഞെടുപ്പിനുമുന്പ് ആകെയുള്ള 90 സീറ്റുകളിലേക്ക് 2500ഓളം അപേക്ഷയാണ് പിസിസിക്ക് ലഭിച്ചത്. സ്ഥാനാർഥിയാകാൻ വലിയ വിലപേശലുണ്ടായി.
ഫലം വന്നതിന് പിന്നാലെ, കോൺഗ്രസ് അനുഭാവിയായ മുതിർന്ന മാധ്യമപ്രവർത്തകൻ അശോക് വാങ്കഡെ വേണുഗോപാലിനെതിരെ രംഗത്തെത്തി. ‘സംഘടനാജനറൽ സെക്രട്ടറിയുടെ വനിതാസുഹൃത്തിനെ ഹരിയാനയിലെ ജനങ്ങൾ തെരഞ്ഞെടുക്കണമെന്ന് പറയുന്നതിന് എന്തർഥം?’ –അദ്ദേഹം ചോദിച്ചു.
പ്രതികരിക്കാതെ കൊടിക്കുന്നിൽ
ഹരിയാനയിൽ സീറ്റ് വാഗ്‌ദാനം ചെയ്‌ത് വൻതുക കൈപ്പറ്റിയെന്ന പരാതിയിൽ ഡൽഹി പൊലീസ് കേസെടുത്ത സംഭവത്തിൽ പ്രതികരിക്കാതെ എഐസിസി പ്രവർത്തകസമിതി അംഗം കൊടിക്കുന്നിൽ സുരേഷ്. ഒന്നും പറയാനില്ല..എനിക്ക് ഒന്നും പറയാനില്ല..’ എന്നാണ് വാർത്താസമ്മേളനത്തില്‍ കൊടിക്കുന്നില്‍ പ്രതികരിച്ചത്.










0 comments