യുപിഐ ഇടപാടുകൾക്ക് ഫീസ്:കേന്ദ്ര തീരുമാനത്തിനെതിരായ ഹര്‍ജി നാളെ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: വ്യക്തികൾ തങ്ങളുടെ അക്കൗണ്ടിൽ നിന്ന് യുപിഐ ഉപയോഗിച്ച് വ്യാപാരികൾക്ക് നൽകുന്ന 2000 രൂപയ്ക്ക് മുകളിലുള്ള പണത്തിന് ഫീസ് ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജി തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും.
പൊതുതാത്പര്യ ഹര്‍ജി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിക്കുന്നത്. നടപ്പിലാക്കിയത് മുതൽ ആറു വര്‍ഷമായി പൂര്‍ണമായും സൗജന്യമായിരുന്ന ഇടപാടുകൾ ജനങ്ങൾ ശീലമാക്കിയതോടെ ഇതിന് മുകളിൽ ഫീസ് ചുമത്താനുള്ള നീക്കമാണ്. ഒക്ടോബർ 15 മുതൽ 0.4 ശതമാനം ഫീസ് ആണ് ഈടാക്കുന്നത്.
അഭിഭാഷകനായ അഞ്ജൻ ദത്തയാണ് സർക്കാരിന്റെ സെപ്റ്റംബർ 14-ലെ വിജ്ഞാപനത്തെയും സെപ്റ്റംബർ 15-ലെ എംഡിആർ ചട്ടക്കൂടിനെയും ചോദ്യം ചെയ്ത് പൊതുതാൽപ്പര്യ ഹർജി സമർപ്പിച്ചത്. സര്‍ക്കാരിന് പുറമെ റിസര്‍വ് ബാങ്ക് ഉൾപ്പെടെ സംവിധാനങ്ങളെയും കക്ഷികളാക്കിയിട്ടുണ്ട്.
സർക്കാരിന പുറമെ റിസർവ് ബാങ്ക് (RBI) ഉൾപ്പെടെയുള്ള സ്ഥാപനങ്ങളെയും കേസിൽ എതിർകക്ഷികളാക്കിയിട്ടുണ്ട്.
ഹര്‍ജിയിലെ വാദങ്ങൾ
നിയമപരമായ വ്യക്തതയില്ലായ്മ: വ്യക്തമായ നിയമനിർമ്മാണങ്ങളോ പൊതുജനാഭിപ്രായ സ്വരൂപണമോ ഇല്ലാതെ പ്രസ് റിലീസുകളുടെയും വെറും ചോദ്യോത്തര സ്വഭാവത്തിലും ഒറ്റയടിക്ക് ഇത്തരം ചാർജുകൾ ഏർപ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണ്.
അധികാര ദുരുപയോഗം: 'പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ട്, 2007'-ലെ ഭേദഗതി ചെയ്ത സെക്ഷൻ 10A പ്രകാരം ഏതെല്ലാം ഡിജിറ്റൽ സംവിധാനങ്ങൾക്ക് ചാർജ് ഒഴിവാക്കണമെന്ന് തീരുമാനിക്കാനുള്ള അനിയന്ത്രിതമായ അധികാരം എക്സിക്യൂട്ടീവിന് നൽകുകയാണ് ചെയ്തിരിക്കുന്നത്. ഇതിനായി നിയമഭേദഗതി വരെ വരുത്തുകയുണ്ടായി.
വിവേചനം: റൂപേ ഡെബിറ്റ് കാർഡുകൾക്ക് യാതൊരു തുകയുടെ പരിധിയുമില്ലാതെ ചാർജ് ഒഴിവാക്കി നൽകിയിരിക്കെ സാധാരണക്കാര്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന യുപിഐയോട് കാണിക്കുന്ന ഈ വേർതിരിവ് ഏകപക്ഷീയവും വിവേചനപരവുമാണ്.
വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും തിരിച്ചടി: കുറഞ്ഞ ലാഭവിഹിതത്തിൽ പ്രവർത്തിക്കുന്ന ചെറുകിട വ്യാപാരികളെ ഇത് പ്രതികൂലമായി ബാധിക്കും. ഇത് പരോക്ഷമായി ഉപഭോക്താക്കളുടെ മേൽ അധികഭാരമാകാനും ഡിജിറ്റൽ ഇടപാടുകളിൽ നിന്ന് ആളുകൾ അകന്നുപോകാനും വഴിവെക്കും. കൂടുതൽ കാശ് നൽകേണ്ട സാഹചര്യം വരും.
വ്യാപാരികളുടെ വിറ്റുവരവ്, സ്ഥാപനത്തിന്റെ സാമ്പത്തിക സാഹചര്യം, ഭൂമിശാസ്ത്രപരവും വികസനപരവുമായ നില എന്നിവയെല്ലാം പരിഗണിക്കേണ്ടതാണ്. സുതാര്യമായ പഠനങ്ങളും കൂടിയാലോചനകളും ആവശ്യമാണ്. ഇതിന് ശേഷമാവണം നടപടി. തിടുക്കപ്പെട്ട് ആരെയോ സഹായിക്കാൻ വേണ്ടി ചെയ്ത നടപടി പിൻവലിക്കണമെന്നും ഹര്‍ജിക്കാരൻ ആവശ്യപ്പെടുന്നു.










0 comments