ad
Deshabhimani

എസ്‌സി, എസ്‌ടി സംവരണത്തിലെ ക്രീമിലെയർ സാമൂഹിക നീതി ഇല്ലാതാക്കും; രാഷ്‌ട്രപതിക്ക്‌ കത്തയച്ച്‌ ഡിഎസ്‌എംഎം

dalit
avatar
സ്വന്തം ലേഖകൻ

Published on Feb 22, 2026, 09:56 PM | 1 min read

ന്യൂഡൽഹി: എസ്‌സി, എസ്‌ടി സംവരണത്തിൽ ക്രീമിലെയർ സംവിധാനം ഏർപ്പെടുത്തുന്നതിനെ എതിർത്തുകൊണ്ട്‌ സുപ്രീംകോടതിയിൽ സത്യവാങ്‌മൂലം സമർപ്പിക്കാൻ കേന്ദ്ര സർക്കാരിനോട്‌ നിർദേശിക്കണമെന്നാവശ്യപ്പെട്ട്‌ രാഷ്‌ട്രപതിക്ക്‌ കത്തയച്ച്‌ ദളിത്‌ ശോഷൻ മുക്തി മഞ്ച്‌(ഡിഎസ്‌എംഎം). ഇ‍ൗ ആവശ്യമുന്നയിച്ച്‌ സുപ്രീംകോടതിയിലെത്തുന്ന മുഴുവൻ പരാതികളും നിരസിച്ചുവെന്ന്‌ ഉറപ്പുവരുത്തണം.

എസ്‌സി, എസ്‌ടി വിഭാഗം ഇപ്പോഴും മനുഷ്യത്വരഹിതമായ വിവേചനം, അപമാനം, അക്രമം, തൊട്ടുകൂടായ്മ എന്നിവയ്‌ക്ക്‌ വിധേയമാണ്. ആയതിനാൽ ക്രീമിലെയർ നടപ്പാക്കിയാൽ സാമൂഹിക നീതി എന്ന ആശയം തന്നെ ഇല്ലാതാക്കപ്പെടുമെന്നും ഡിഎസ്‌എസ്‌എം കത്തിൽ പറഞ്ഞു.

എസ്‌സി, എസ്‌ടി വിഭാഗങ്ങളിൽ ക്രീമിലെയറിനെ തിരിച്ചറിയേണ്ട മാനദണ്ഡങ്ങൾ സമർപ്പിക്കാൻ കേന്ദ്ര സർക്കാരിനോട്‌ കോടതി ആവശ്യപ്പെട്ടിരുന്നു. ആറാഴ്‌ചയ്‌ക്കകം മറുപടി നൽകണമെന്നാണ്‌ ചീഫ്‌ ജസ്റ്റിസ്‌ സൂര്യകാന്ത്‌ അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശം. ഇ‍ൗ സാഹചര്യത്തിലാണ്‌ ഡിഎസ്‌എംഎം രാഷ്‌ട്രപതിക്ക്‌ കത്തയച്ചത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home