ഭൂരിപക്ഷം നാല്‌ മടങ്ങാക്കാമെന്ന വിശ്വാസത്തിൽ സിപിഐ എം സ്ഥാനാർഥി

print edition മാഞ്ചിയിൽ എന്തിനും ഏതിനും ‘സത്യേന്ദ്ര ഭയ്യ’

bihar

ബിഹാറിലെ മാഞ്ചി നിയമസഭാ മണ്ഡലത്തിലെ സിപിഐ എം സ്ഥാനാർഥി സത്യേന്ദ്ര യാദവ് കോപ്പ ചട്ടി ഗ്രാമത്തിൽ തെരഞ്ഞെടുപ്പ് പര്യടനത്തിൽ 
 ഫോട്ടോ: പി വി സുജിത്

avatar
എം അഖിൽ

Published on Nov 03, 2025, 04:48 AM | 2 min read


സരൺ (ബിഹാർ)

‘നമ്മുടെ നാട്ടിൽ വരേണ്ട ഫാക്‌ടറികൾ ഗുജറാത്തിലേക്ക്‌ കൊണ്ടുപോയവർ നിങ്ങളുടെ സുഹൃത്തുക്കളോ ശത്രുക്കളോ? ’’– ലെജുവാരാ ഗ്രാമത്തിലെ ജനസന്പർക്ക സദസ്സിൽ തിങ്ങിനിറഞ്ഞ ആൾക്കൂട്ടത്തോട്‌ ഡോ. സത്യേന്ദ്ര യാദവ്‌ ചോദിച്ചു. ‘‘അവർ ഞങ്ങളുടെ ശത്രുക്കൾ!...’’– ഏകസ്വരത്തിൽ മറുപടി. ‘‘അംബേദ്‌കർ സാഹേബിന്റെ ഭരണഘടനയെ തകർക്കുന്നവർ.. അദ്ദേഹത്തിന്റെ പ്രതിമകൾ തച്ചുടയ്‌ക്കുന്നവർ.. നിങ്ങളുടെ സുഹൃത്തുക്കളോ?’’– സ്ഥാനാർഥിയുടെ അടുത്ത ചോദ്യം. ‘‘അല്ല...അവർ ജനശത്രുക്കൾ’’–നാട്ടുകാർ പ്രതികരിച്ചു. മാഞ്ചിയിലെ സിപിഐ എമ്മിന്റെ സിറ്റിങ് എംഎൽഎ സത്യേന്ദ്രയാദവ്‌ നാട്ടുകാരോട്‌ വോട്ട്‌ അഭ്യർഥിക്കുന്നത്‌ ഇങ്ങനെയാണ്‌. ചോദ്യോത്തര ശൈലിയിൽ വോട്ടർമാരെ കൊണ്ടുതന്നെ അവരുടെ ശത്രുക്കൾ ആരാണെന്ന്‌ പറയിച്ചശേഷം അദ്ദേഹം ഒരു കാര്യംകൂടി അന്വേഷിക്കും– ‘‘നിങ്ങളുടെ ശത്രുക്കൾക്ക്‌ വോട്ട്‌ ചെയ്യുമോ?’’ ‘‘ഒരിക്കലുമില്ല..അവർക്ക്‌ ഞങ്ങളുടെ വോട്ടില്ല’’–ജനങ്ങളുടെ ഉറച്ച മറുപടി ഉടനെത്തി.


2020ൽ കാൽലക്ഷത്തിലധികം വോട്ടിന്‌ ജയിച്ച സത്യേന്ദ്ര യാദവ്‌ ഇക്കുറി ഭൂരിപക്ഷം ഒരുലക്ഷം കടത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ്‌. ജാതിയുടെ പേരിലുള്ള കൊലപാതകങ്ങൾക്കും അതിക്രമങ്ങൾക്കും കുപ്രസിദ്ധമായ പ്രദേശത്ത്‌ അഞ്ചുവർഷക്കാലയളവിൽ അത്തരം ഒറ്റ സംഭവങ്ങളുമില്ലെന്നതാണ്‌ എൽഎൽഎയെന്ന നിലയിൽ സത്യേന്ദ്ര യാദവിന്റെ പ്രധാന നേട്ടം.


രജ്‌പുത്‌ വിഭാഗക്കാരനായ രൺധീർ സിങ്ങാണ്‌ ജെഡിയു സ്ഥാനാർഥി. ആറുവട്ടം എംഎൽഎയും മൂന്നുവട്ടം എംപിയുമായിരുന്ന പ്രഭുനാഥ്‌ സിങ്ങിന്റെ മകനാണ്‌ രൺധീർ. 1995ൽ തന്നെ തോൽപ്പിച്ച്‌ എംഎൽഎയായ അശോക്‌ സിങ്ങിനെ ബോംബെറിഞ്ഞ്‌ കൊന്ന കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട്‌ ജയിലിലാണ്‌ പ്രഭുനാഥ്‌. ദളിത്‌, പിന്നാക്കവിഭാഗക്കാർക്ക്‌ എതിരായ അതിക്രമങ്ങളടക്കം 200ലധികം ക്രിമിനൽക്കേസുകളിൽ ഇയാൾ പ്രതിയാണ്‌. പ്രഭുനാഥ്‌സിങ്ങിനെ പ്രതിരോധിക്കുകയെന്ന ദ‍ൗത്യം ഏറ്റെടുത്താണ്‌ സത്യേന്ദ്രയാദവ്‌ പൊതുരംഗത്ത്‌ സജീവമായത്‌. പാർടിയുടെയും പൊതുജനങ്ങളുടെയും പൂർണപിന്തുണയുണ്ടായിരുന്നു. ‘സത്യേന്ദ്ര ഭയ്യ’ വിധായക്‌ (എംഎൽഎ) ആയതോടെ ദളിതർക്കും പിന്നോക്ക വിഭാഗക്കാർക്കും ചോദിക്കാനും പറയാനും ആളുണ്ടായി. മേൽജാതിക്കാർ കോളനികൾ കയറി അക്രമം അഴിച്ചുവിടുന്നത്‌ അവസാനിച്ചു. കോളനികളിലും സ്‌കൂളുകളിലും അടിസ്ഥാന സ‍ൗകര്യങ്ങളുണ്ടായി. പാർടിഭേദമന്യേ യുവാക്കളുടെ വലിയ പിന്തുണയാണ്‌ സത്യേന്ദ്രയാദവിന്‌ ലഭിക്കുന്നത്‌. ‘‘ ജെൻ സി മൊത്തം അദ്ദേഹത്തോടൊപ്പമാണ്‌.’’– പ്രചരണപ്രവർത്തനങ്ങൾക്ക്‌ മുന്നിലുള്ള പിയൂഷ്‌ പറഞ്ഞു.


സത്യേന്ദ്ര യാദവ്‌ ഇക്കുറിയും ജയിച്ചാൽ രജ്‌പുത്തുകൾക്ക്‌ പ്രാമുഖ്യം നഷ്‌ടപ്പെടുമെന്നാണ്‌ രൺധീർ സിങ്ങിന്റെ അനുയായികളുടെ പ്രചാരണം. രാജ്‌പുത്‌ വിഭാഗക്കാരനായ സ്വതന്ത്ര സ്ഥാനാർഥി റാണാപ്രതാപ്‌ സിങ്ങിനെ പിന്തിരിപ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home