print edition സംയുക്ത കിസാൻ മോർച്ചയുടെ പ്രതിഷേധം ; കർഷകദ്രോഹ ബില്ലുകൾ കത്തിച്ചു

വിത്ത് ബില്ലിനും വൈദ്യുതി ബില്ലിനുമെതിരെ പഞ്ചാബിലെ ലുധിയാനയിൽ കേന്ദ്രമന്ത്രി രവ്‌നീത് സിങ് ബിട്ടുവിന്റെ മണ്ഡലത്തിൽ സ്‍കീം തൊഴിലാളികൾ പ്രതിഷേധിക്കുന്നു
ന്യൂഡൽഹി
മോദി സര്‍ക്കാര്‍ കൊണ്ടുവന്ന കർഷകവിരുദ്ധമായ വിത്ത് ബിൽ, വൈദ്യുതി ബിൽ എന്നിവയുടെ പകർപ്പുകൾ രാജ്യവ്യാപകമായി കത്തിച്ച് സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം) പ്രതിഷേധിച്ചു. ബില്ലുകള്‍ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച സംസ്ഥാനങ്ങളിലെല്ലാം പകര്‍പ്പുകള്‍ കത്തിച്ചു. കേന്ദ്ര സർക്കാർ നടപ്പാക്കിയ തൊഴിൽ കോഡുകളുടെ പകർപ്പും ചിലയിടങ്ങളിൽ കത്തിച്ചു.അഖിലേന്ത്യാ കിസാൻ സഭ ഉൾപ്പെടെയുള്ള എസ്‌കെഎമ്മിന്റെ ഭാഗമായ വിവിധ സംഘടനകളുടെ ഘടകങ്ങളുടെ നേതൃത്വത്തിൽ ഗ്രാമങ്ങളിലാണ് പ്രതിഷേധം നടന്നത്.
കേന്ദ്ര സർക്കാർ പുറത്തിറക്കിയ കരട് വിത്ത് ബില്ലിൽ ഡിസംബർ 11 വരെയാണ് നിർദേശങ്ങൾ സമർപ്പിക്കേണ്ടത്. കോർപറേറ്റ് അനുകൂല നയങ്ങളുള്ളതിനാലും സംഘടനകളോട് ചർച്ച ചെയ്യാതെ പുറത്തിറക്കിയതിനാലും ബില്ലിൽ നിർദേശങ്ങൾ സമർപ്പിക്കേണ്ടെന്നാണ് എസ്‌കെഎമ്മിന്റെ തീരുമാനം.










0 comments