ആപ്പിള്‍ കര്‍ഷകര്‍ പ്രക്ഷോഭത്തിന് പാര്‍ലമെന്റിലേക്ക്
print edition കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തണം ; മുഖ്യമന്ത്രിമാർക്കും പ്രതിപക്ഷ നേതാക്കൾക്കും നിവേദനം നൽകും : എസ്‌കെഎം

ന്യൂഡൽഹി
വിവിധ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തണമെന്നാവശ്യപ്പെട്ട് എല്ലാ സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം) നിവേദനം നൽകും. എസ്‌കെഎമ്മിന്റെ സംസ്ഥാനതല പ്രതിനിധിസംഘം വെള്ളിയാഴ്‌ച മുതൽ നിവേദനം നൽകും.
യുഎസുമായുള്ള വ്യാപാര കരാർ ഒപ്പുവയ്‌ക്കരുത്, നെൽക്കർഷകർക്ക് ബോണസ് നൽകുന്നതിൽനിന്ന് സംസ്ഥാനങ്ങൾ പിൻതിരിയണമെന്നാവശ്യപ്പെടുന്ന കത്ത്, വിത്തുബില്ല് , തൊഴിൽ കോഡുകൾ, വിബിജിആർഎഎംജി നിയമം എന്നിവ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ നിവേദനത്തിൽ ഉൾപ്പെടുത്തും. മോദി സര്‍ക്കാരിന്റെ അധികാരകേന്ദ്രീകരണ നീക്കങ്ങള്‍ക്കെതിരെ നിലകൊള്ളണമെന്നും സംസ്ഥാനങ്ങളുടെ ഫെഡറല്‍ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെടും.
രാജ്യത്തെ തൊഴിലില്ലായ്‌മ, മെയ്‌ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ പരാജയം, വാണിജ്യ മന്ത്രി പീയുഷ് ഗോയൽ രാജിവയ്‌ക്കുക എന്നീ വിഷയങ്ങളും കത്തിൽ പരാമർശിക്കുമെന്ന് കർഷക നേതാക്കളായ അവിക് സാഹാ, സത്യവാൻ, പുരുഷോത്തം ശർമ, രാജൻ ക്ഷീരസാഗർ എന്നിവർ ഓൺലൈനിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആപ്പിള്‍ കര്‍ഷകര്‍ പ്രക്ഷോഭത്തിന് പാര്‍ലമെന്റിലേക്ക്
ഇന്ത്യ–യുഎസ് വ്യാപാര കരാർ റദ്ദാക്കണം എന്നാവശ്യപ്പെട്ട് പാർലമെന്റിന് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി ആപ്പിൾ ഫാർമേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എഎഫ്‌എ-ഫ്‌ഐ). ഹിമാചൽ പ്രദേശ്, ജമ്മു കശ്‌മീർ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽനിന്നുള്ള ആപ്പിൾ കർഷകർ അടുത്തമാസം നടക്കുന്ന പ്രക്ഷോഭത്തില്‍ അണിചേരും
ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഷിങ്‌ടൺ ആപ്പിളുകളുടെ തീരുവ 50 ശതമാനത്തിൽനിന്ന് പൂജ്യമാക്കുന്ന നടപടിയെ ഫെഡറേഷൻ അപലപിച്ചു. രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്ന ആപ്പിളുകൾക്ക് മരണമണിയായിരിക്കും കരാർ. വ്യാപാര കരാറിലൂടെ ഇന്ത്യയുടെ സാന്പത്തിക താൽപ്പര്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയ്‌ക്ക് അടിയറ വച്ചിരിക്കുകയാണെന്നും എഎഫ്‌എ-ഫ്‌ഐ കൺവീനർ യൂസഫ് തരിഗാമി, കോ കൺവീനർ രാകേഷ് സിൻഹ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.










0 comments