ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് നിയന്ത്രണം അനിവാര്യം; ഇന്ത്യയിലെ ഉച്ചകോടിയിൽ ഓപ്പൺ എഐ സിഇഒ

ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ വളർച്ചയ്‌ക്കൊപ്പം കൃത്യമായ നിയമപരമായ നിയന്ത്രണങ്ങളും അനിവാര്യമാണെന്ന് ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ. ഡൽഹിയിൽ നടന്ന ഗ്ലോബൽ എഐ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യരാശിയുടെ ഗുണത്തിനായി എഐ ഉപയോഗിക്കുമ്പോഴും അതിന്റെ അപകടസാധ്യതകൾ കുറയ്ക്കാൻ ആഗോളതലത്തിൽ നിയന്ത്രണങ്ങൾ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എഐയുടെ ദ്രുതഗതിയിലുള്ള വളർച്ച പല മേഖലകളിലും ആശങ്കയുണ്ടാക്കുന്നുണ്ടെന്നും സർക്കാരുകൾ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും ആൾട്ട്മാൻ പറഞ്ഞു. ലോകത്തിന് മാതൃകയാക്കാവുന്ന തരത്തിൽ ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ ഇന്ത്യ നടത്തുന്ന മുന്നേറ്റങ്ങളെ അദ്ദേഹം പ്രശംസിച്ചു.
ചാറ്റ് ജിപിടി ഉൾപ്പെടെയുള്ള എഐ ടൂളുകൾ തൊഴിൽ മേഖലയിലും സുരക്ഷാ രംഗത്തും ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ച് ആഗോളതലത്തിൽ ചർച്ചകൾ സജീവമാണ്. ഈ സാഹചര്യത്തിലാണ് സാങ്കേതിക വിദ്യയുടെ ഉപജ്ഞാതാക്കളിൽ ഒരാൾ തന്നെ നിയന്ത്രണങ്ങൾ വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.
എഐ ദുരുപയോഗം ചെയ്യുന്നത് തടയാൻ സാങ്കേതിക കമ്പനികളും ഭരണകൂടങ്ങളും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും ആൾട്ട്മാൻ വ്യക്തമാക്കി.










0 comments