ad
Deshabhimani

"ആർഎസ്എസിന്റെ വളർച്ചയിൽ അവർ നന്ദിപറയേണ്ടത് കോൺ​ഗ്രസിനോട്"; തുറന്നുപറഞ്ഞ് അശോക് ​ഗെലോട്ട്

Ashok Gehlot

അശോക് ​ഗെലോട്ട്

വെബ് ഡെസ്ക്

Published on Jun 18, 2026, 11:35 AM | 1 min read

ജയ്പൂർ: ഇന്ത്യയിൽ ആർഎസ്എസ് നേടിയ വളർച്ചയ്ക്ക് വഴിയൊരുക്കിയത് കോൺ​ഗ്രസാണെന്ന് മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയും മുതിർന്ന കോൺ​​ഗ്രസ് നേതാവുമായ അശോക് ​ഗെലോട്ട്. ബിജെപി-ആർഎസ്എസ് ഭരണത്തിൽ ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കി തീർത്തു,, അതിന് ഇനി ഔദ്യോ​ഗിക പ്രഖ്യാപനം മാത്രമേ ബാക്കിയുള്ളൂവെന്നും ഗെലോട്ട് പറഞ്ഞു. ജയ്പൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഗെലോട്ടിന്റെ പ്രതികരണം.


ആർഎസ്എസ് ഇന്ന് എവിടെയെത്തി നിൽക്കുന്നുവോ, അതിന് അവർ കോൺഗ്രസിനോട് നന്ദി പറയണം. കോൺഗ്രസിന്റെ മദൃുസമീപനാണ് ആർഎസ്എസിന് വളരാൻ വഴിയൊരുക്കിയത്. ആർഎസ്എസിനെരണ്ട് തവണ നിരോധിച്ചിരുന്നുവെങ്കിലും പിന്നീട് മാപ്പപേക്ഷ നൽകിയപ്പോൾ നിരോധനം പിൻവലിച്ചു. കോൺഗ്രസിന്റെ ഈ സമീപനം കാരണമാണ് ആർഎസ്എസിന് 100 വർഷം പൂർത്തിയാക്കാൻ കഴിഞ്ഞതെന്നും ​ഗെലോട്ട് പറഞ്ഞു.


രാജ്യത്ത് ന്യൂനപക്ഷങ്ങൾ വലിയ പ്രതിസന്ധി നേരിടുകയാണ്. മതപരമായ ആഘോഷചടങ്ങുകൾക്കിടയിൽ അക്രമ സംഭവങ്ങൾ പതിവാകുന്നു. ക്രിസ്മസ് വേളയിൽ പോലും ഗുണ്ടാവിളയാട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ആദ്യം മുസ്ലീങ്ങളെ ലക്ഷ്യമിടുന്നു, പിന്നീട് ക്രിസ്ത്യാനികളെ, ഭാവിയിൽ ഇത് മറ്റുള്ളവരെയും ബാധിച്ചേക്കാം. ഇന്ത്യ ഇപ്പോൾ "പ്രായോഗികമായി" ഒരു ഹിന്ദുരാഷ്ട്രമായി മാറിക്കഴിഞ്ഞു; ഇനി ഒരു ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ബാക്കി.- ഗെലോട്ട് പറഞ്ഞു.


രാജ്യത്തുടനീളം ബിജെപി നിർമിക്കുന്ന വൻ മന്ദിരങ്ങളെയും പാർടി ഓഫീസുകളെയും കുറിച്ചും, അതിനുള്ള ഫണ്ടിന്റെ ഉറവിടത്തെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് അവർ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home