മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട പരാമർശം
ഒരു തെളിവും നൽകിയില്ല! സുധാകരന് തിരിച്ചടി; എം വി ഗോവിന്ദനെതിരായ കേസ് തള്ളി

കെ സുധാകരൻ, എം വി ഗോവിന്ദൻ
കൊച്ചി: സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ കോൺഗ്രസ് നേതാവ് കെ സുധാകരൻ നൽകിയ മാനനഷ്ടക്കേസ് കോടതി തള്ളി. ജനപ്രതിനിധികളുടെ കേസ് പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയാണ് കേസ് തള്ളിയത്. തെളിവ് നൽകാൻ സുധാകരൻ തുടർച്ചയായി നേരിട്ട് ഹാജരാകാതിരുന്നതോടെയാണ് കോടതി നടപടി.
പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലുമായി സുധാകരനുള്ള ബന്ധം ചൂണ്ടിക്കാട്ടുന്ന പരാമർശം നടത്തിയതിനാണ് മാനനഷ്ടക്കേസ് നൽകിയത്. തുടർന്ന് നിരവധി തവണ തെളിവ് ഹാജരാക്കാൻ സുധാകരന് കോടതി അവസരം നൽകി. എന്നാൽ ഒരിക്കൽപോലും തെളിവുമായി സുധാകരൻ ഹാജരായില്ല. ഇതോടെയാണ് കേസ് തള്ളിയത്.









0 comments