ജെഎൻയുവിന്റെ തകർച്ച അമ്പരപ്പിക്കുന്നത് : റൊമില ഥാപ്പർ

ന്യൂഡൽഹി
പത്ത് വർഷമായി ജവഹർ ലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു) ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുണ്ടായ തകർച്ച അന്പരപ്പിക്കുന്നതാണെന്ന് വിഖ്യാത ചരിത്രകാരി റൊമിലാ ഥാപ്പർ. ഇന്ത്യ ഇന്റർനാഷണൽ സെന്ററിൽ കപില വത്സ്യായൻ അനുസ്‌മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
1970കളിൽ ജെഎൻയു സ്ഥാപിക്കുന്നതിൽ പങ്കാളികളായ ഞങ്ങളെപ്പോലുള്ളവര്‍, രാജ്യത്തും പുറത്തും ബഹുമാനിക്കപ്പെടുന്ന സർവകലാശാല കെട്ടിപ്പടുക്കുന്നതില്‍ വിജയിച്ചു. എന്നാൽ ഇപ്പോള്‍ അക്കാദമിക നിലവാരം നിലനിർത്തുന്നതില്‍ സർവകലാശാല പ്രതിസന്ധി നേരിടുന്നു. നിലവാരമില്ലാത്ത അധ്യാപകരുടെ നിയമനം, പ്രൊഫഷണലുകളല്ലാത്ത ആളുകളുടെ നിർദേശാനുസരണമുള്ള സിലബസ്–കരിക്കുലം രൂപീകരണം, ഗവേഷണത്തിനുള്ള സ്വാതന്ത്ര്യം പരിമതപ്പെടുത്തൽ എന്നിവയാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് വഴിവെച്ചതെന്നും അവര്‍ ചൂണ്ടിക്കാട്ടി.









0 comments