ഡിസ്കൗണ്ട് നല്‍കിയില്ല; റസ്റ്റോറന്റ് ഉടമയെയും ജീവനക്കാരനെയും ആക്രമിച്ച് സംഘം

ആക്രമിക്കുന്നതിന്‍റെ സിസിടിവി ദൃശം | image credit: NDTV
ഹൈദരാബാദ് : റസ്റ്റോറന്റിൽ ബിൽ അടയ്ക്കാൻ വിസമ്മതിക്കുകയും ഡിസ്കൗണ്ട് ചോദിച്ചിട്ട് നൽകാത്തതിന്റെയും പേരിൽ കടയുടമക്കും ജീവനക്കാരനും നേരെ ആക്രമണം. ഹൈദരാബാദിലെ സരൂർനഗറിൽ മെയ് 2നാണ് സംഭവം.
നാല് പേരടങ്ങുന്ന സംഘം രാത്രി ഏകദേശം 9.30 ഓടെ സരൂർനഗറിലുള്ള റസ്റ്റോറന്റിലെത്തുകയും രണ്ട് മണിക്കൂറോളം അവിടെ ചിലവഴിക്കുകയും ചെയ്തു. തുടർന്ന് കഴിച്ച ഭക്ഷണത്തിന്റെ ബിൽ വന്നപ്പോൾ അടയ്ക്കാൻ കഴിയില്ലെന്ന് പറയുകയായിരുന്നു. അതിന് അനുവദിക്കാത്ത റസ്റ്റോറന്റ് അധികൃതരോട് സംഘം ഡിസ്കൗണ്ട് ചോദിച്ചു. പത്ത് ശതമാനം ഡിസ്കൗണ്ട് അധികൃതർ നൽകുകയും ചെയ്തു. എന്നാൽ അത് പോരെന്ന് പറഞ്ഞ് റസ്റ്റോറന്റിലെ ജീവനക്കാരനെ സംഘം ആക്രമിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഡിസ്കൗണ്ട് നൽകില്ലെന്ന് പറഞ്ഞതോടെ പ്രതികൾ ഫോൺ വിളിച്ച് മറ്റൊരു സംഘത്തെ വിളിച്ച് വരുത്തുകയും കടയുടമയേയും ജീവനക്കാരെയും ആക്രമിക്കുകയുമായിരുന്നു. മാത്രമല്ല റസ്റ്റോറൻറ് അടിച്ച് തകർക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളും സാക്ഷി മൊഴികളും അടിസ്ഥാനമാക്കി പ്രതികളിൽ ചിലരെ ഹൈദരാബാദ് സിറ്റി പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരിൽ ചിലർക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.










0 comments