മുസ്ലിമിന് പ്രവേശനമില്ല; ഡൽഹിയിൽ മലയാളി മാധ്യമ പ്രവർത്തകനെ വിലക്കി റാപ്പിഡോ ഡ്രൈവർ

റാപ്പിഡോയില്‍ റൈഡ് ബുക്ക് ചെയ്തതതിന്‍റെ സ്ക്രീന്‍ഷോട്ട് (ഇടത്) റാപ്പിഡോ (വലത്)
ന്യൂഡൽഹി: മതത്തിന്റെ പേരിൽ വാഹനത്തിൽ കയറാനുള്ള അനുമതി നിഷേധിച്ച് റാപ്പിഡോ ഡ്രൈവർ. ഡൽഹിയിൽ താമസിക്കുന്ന മലയാളിയായ മാധ്യമ പ്രവർത്തകനാണ് ദുരനുഭവമുണ്ടായത്. മുസ്ലിം ആയതിന്റെ പേരിലാണ് തനിക്ക് യാത്ര നിഷേധിച്ചതെന്ന് മാധ്യമ പ്രവർത്തകനായ എ സൈൻ ആരോപിച്ചു. യാത്രക്കാരന്‍ മുസ്ലിമാണെന്ന് മനസിലാക്കിയതോടെ ബുക്കിങ് സ്വീകരിച്ചിട്ടും വാഹനത്തില്‍ കയറ്റാന്‍ അനുവദിച്ചില്ലെന്നും സൈൻ കൂട്ടിച്ചേർത്തു.
എന്റെ വണ്ടി എന്റെ ഇഷ്ടം. ഇത് നിങ്ങളുടെ പിതാവിന്റെ വാഹനമല്ലല്ലോയെന്നും റാപ്പിഡോ ഡ്രൈവര്‍ സുഭാഷ് റാവത്ത് രോഷാകുലമായി ചോദിച്ചതായും സൈൻ തന്റെ ദുരനുഭവം പങ്കിട്ടു. സംഭവവുമായി ബന്ധപ്പെട്ട ഓഡിയോ ക്ലിപ്പ് സൈന്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഡ്രൈവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഇത്തരം വിവേചനങ്ങൾ അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും പലരും അഭിപ്രായം അറിയിച്ച് രംഗത്ത് വന്നു.
സംഭവം വിവാദമായതോടെ മാധ്യമ പ്രവര്‍ത്തകനോട് റാപ്പിഡോ പരസ്യമായി ക്ഷമാപണം നടത്തി. ഇത്തരം സംഭവങ്ങളെ ഗൗരവമായി കാണുമെന്നും പുനപരിശോധിക്കുമെന്നും കമ്പനി ഉറപ്പ് നൽകുകയും ചെയ്തു. നിങ്ങളുടെ സുരക്ഷയാണ് ഞങ്ങളുടെ മുന്‍ഗണന. ഞങ്ങളുടെ എല്ലാ യാത്രക്കാര്‍ക്കും മാന്യവും സുരക്ഷിതവുമായ അനുഭവം ഉറപ്പാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്, റാപ്പിഡോ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ഒപ്പം സൈനിന് എല്ലാ നിയമസഹായവും നൽകുമെന്ന ഉറപ്പും നൽകി.










0 comments