ad
Deshabhimani

print edition ചുവപ്പിലലിഞ്ഞ്‌ 
രാംലീല മൈതാൻ

delhi

ജൻ ആക്രോശ്‌ റാലിയെ എം എ ബേബി, ആർ അരുൺകുമാർ, തപൻ സെൻ, കെ ഹേമലത, മറിയം ധാവ്‌ളെ, അശോക്‌ ധാവ്‌ളെ, ബി വി രാഘവുലു, വിജൂ കൃഷ്ണൻ, അമ്രാ റാം, നീലോൽപൽ ബസു, പ്രകാശ്‌ കാരാട്ട്‌, ബൃന്ദ കാരാട്ട്‌, സുഭാഷിണി അലി, ഹനൻമൊള്ള എന്നിവർ അഭിവാദ്യം ചെയ്യുന്നു

avatar
കെ പി അക്ഷയ്‌

Published on Mar 25, 2026, 01:44 AM | 2 min read

ന്യ‍ൂഡൽഹി : കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ഡൽഹി രാംലീല മൈതാനിൽ സംഘടിപ്പിച്ച ജൻ ആക്രോശ്‌ റാലിയിൽ അണിനിരന്നത്‌ പതിനായിരങ്ങൾ. സംഘപരിവാർ നയങ്ങൾക്കെതിരെയുള്ള ജനരോഷം റാലിയിൽ അലയടിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ കിലോമീറ്ററുകളിൽ താണ്ടി ഡൽഹിയിലെത്തിയതോടെ രാംലീല മൈതാനം ചുവപ്പിലണിഞ്ഞു.


കർഷകരും തൊഴിലാളികളുംസ്‌ത്രീകളോടൊപ്പം കുട്ടികളും കേന്ദ്ര സർക്കാരിനെതിരെ മുദ്രാവാക്യങ്ങൾ മുഴക്കി. രാവിലെ ഒമ്പതോടെ ആരംഭിച്ച റാലി രണ്ടുവരെ നീണ്ടു. കലാപരിപാടികളോടെയായിരുന്നു റാലിയുടെ തുടക്കം. ഡൽഹി, ഹരിയാന, ഉത്തരാഖണ്ഡ്‌, ഹിമാചൽ പ്രദേശ്‌ എന്നിവിടങ്ങളിൽ നിന്നുള്ളവർ പരിപാടികൾ അവതരിപ്പിച്ചു. ജനനാട്യ മഞ്ച്‌ അവതരിപ്പിച്ച ഗാനങ്ങൾ ആളുകള്‍ ഏറ്റുപാടി. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പരന്പരാഗത വാദ്യോപകരണങ്ങളും റാലിയെ സജീവമാക്കി.


ബിഹാർ‍‍, ഹരിയാന, രാജസ്ഥാൻ സംസ്ഥാനങ്ങളിൽനിന്ന് ആളുകളൊഴുകി. മഞ്ഞുവീഴ്‌ചയും മഴയും മൂ‍ലം ഹിമാചൽ പ്രദേശ്‌, ഉത്തരാഖണ്ഡ്‌, ജമ്മു കശ്‌മീർ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഡൽഹിയിൽ എത്തിപ്പെടാൻ ബുദ്ധിമുട്ടി. വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള സംഘപരിവാർ ശ്രമങ്ങൾക്കെതിരെയുള്ള മുദ്രാവാക്യങ്ങളും റാലിയിൽ ഉയർന്നു. നിരവധി വിദ്യാർഥികളാണ്‌ റാലിയിൽ പങ്കെടുത്തത്‌. രാജ്‌ഘട്ട്‌, സാക്ക‍ീർ ഹുസൈൻ കോളേജ്‌ എന്നിവടങ്ങളിൽ നിന്നാരംഭിച്ച ജാഥകൾ രാംലീല മൈതാനിയിലേക്കെത്തി. മറ്റ്‌ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവർത്തകരും വാദ്യമേളങ്ങളുടെ അകന്പടിയോടെ സമരവേദിയിൽ പ്രവേശിച്ചു. നേതാക്കളുൾപ്പെടെയുള്ളവർ അഭിവാദ്യങ്ങൾ അർപ്പിച്ച്‌ പ്രകടനങ്ങളെ വരവേറ്റു.


എല്‍ഡിഎഫ് സർക്കാരിന്റെ നേട്ടങ്ങൾ 
എടുത്ത് പറഞ്ഞ് വിജൂകൃഷ്‌ണൻ


കേന്ദ്രത്തിലെ ബിജെപി സർക്കാർ സാധാരണക്കാരെ ദ്രോഹിക്കുമ്പോൾ ജനങ്ങളെ ചേർത്തുപിടിക്കുകയാണ്‌ കേരളത്തിലെ ഇടതുപക്ഷ സർക്കാരെന്ന്‌ സിപിഐ എം പിബി അംഗം വിജൂ കൃഷ്‌ണൻ. യുപിയിലെ ബിജെപി ഭരണവുമായി കേരളത്തിലെ ഭരണത്തെ താരതമ്യം ചെയ്‌ത വിജൂ ഇടതുപക്ഷ സർക്കാർ ഏതെല്ലാംവിധം സാധാരണക്കാർക്ക്‌ ആശ്വാസമേകുന്നുവെന്ന്‌ വിശദീകരിച്ചു.


രാജ്യത്തെ ആദ്യത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളം മാറി. 62 ലക്ഷം പേർക്ക്‌ കേരളത്തിൽ സാമൂഹ്യസുരക്ഷാ പെൻഷൻ ലഭിക്കുന്നുണ്ട്‌. മുപ്പത്‌ ലക്ഷത്തിലേറെ സ്‌ത്രീകൾക്ക്‌ മാസം ആയിരം രൂപ പെൻഷൻ നൽകുന്നു. നഴ്‌സറി മുതൽ ഡിഗ്രി വരെ വിദ്യാഭ്യാസം സ‍ൗജന്യമാണ്‌. കോൺഗ്രസ്‌– ബിജെപി സംസ്ഥാനങ്ങളിൽ ബുൾഡോസർ രാജും കുടിലുകളുടെ ഇടിച്ചുനിരത്തലുമാണ്‌ നയമെങ്കിൽ കേരളത്തിൽ പാവങ്ങൾക്ക്‌ തണലൊരുക്കുകയാണ്‌ ഇടതുപക്ഷ സർക്കാർ.


അഞ്ചുലക്ഷം കുടുംബങ്ങൾക്കാണ്‌ ലൈഫ്‌ പദ്ധതിയിൽ മികച്ച വീടുകൾ നൽകിയത്‌. യുപിയിൽ ആശ പ്രവർത്തകർക്ക്‌ മാസം 3500 രൂപ കിട്ടുമ്പോൾ കേരളത്തിൽ 15500 രൂപയാണ്‌ നൽകുന്നത്‌. അങ്കണവാടി തൊഴിലാളികൾക്ക്‌ നാലായിരവും വർക്കർമാർക്ക്‌ എണ്ണായിരവുമാണ്‌ യുപിയിൽ വേതനം. കേരളത്തിൽ ഇത്‌ യഥാക്രമം 11500 രൂപയും 16000 രൂപയുമാണ്‌. സ്‌കൂളുകളിലെ ഉച്ചഭക്ഷണ തൊഴിലാളികൾക്ക്‌ യുപിയിൽ 2000 രൂപ മാത്രം ലഭിക്കുമ്പോൾ കേരളത്തിൽ 14000 രൂപയാണ്‌ വേതനം – വിജൂ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home