ad
Deshabhimani

അയോധ്യ ക്ഷേത്രക്കൊള്ള: എട്ട് പ്രതികളുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി

Ram Mandir donation embezzlement case
വെബ് ഡെസ്ക്

Published on Sep 06, 2026, 12:11 PM | 2 min read

അയോധ്യ: രാമക്ഷേത്രത്തിന്റെ പേരിൽ ഉന്നതര്‍ ചേര്‍ന്ന് കൂട്ടായി നടത്തിയ വൻ കൊള്ളയിലും വെട്ടിപ്പിലും അന്വേഷക സംഘം അറസ്റ്റ് ചെയ്ത എട്ട് പ്രതികളുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി. കേസിൽ ഇതുവരെയായി ആകെ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കസ്റ്റഡിയാണ് അയോധ്യയിലെ അഴിമതി വിരുദ്ധ പ്രത്യേക കോടതി ദീര്‍ഘിപ്പിച്ചത്. ഇവര്‍ സംഭാവന എണ്ണി തിട്ടപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടവരാണ്. പ്രത്യേക ജഡ്ജി രജത് വർമ്മയുടേതാണ് ഉത്തരവ്.


അയോധ്യ ക്ഷേത്രത്തിന്റെ പേരിൽ ഭൂമി ഏറ്റെടുത്തത് മുതൽ തുടങ്ങിയ കൊള്ളയും വെട്ടിപ്പും പുറത്തു വന്നത് വൻവിദമായിരുന്നു. ഇതിൽ സംഭാവനയും കാണിക്ക വസ്തുക്കളും മോഷ്ടിച്ച കേസിലാണ് അറസ്റ്റ് നടന്നത്. തട്ടിപ്പ് നടത്തുന്നതിൽ ജീവനക്കാര്‍ തമ്മിലുള്ള മത്സരത്തിലും വാശിയിലും പുറത്തുവന്ന വിവരങ്ങളാണ് ഈ കേസിലേക്ക് എത്തിച്ചത്. ജൂൺ 25 ന് റജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ പ്രകാരം അവിനാഷ് ശുക്ല, അനുകൽപ് മിശ്ര, ലവ് കുഷ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രാം ശങ്കർ മിശ്ര, സുഭാഷ് ശ്രീവാസ്തവ, രാമശങ്കർ എന്ന ടിന്നു യാദവ് എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.


തുടര്‍ച്ചയായി നടന്ന കോടികളുടെ വെട്ടിപ്പിൽ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ഇതുവരെ 79.85 ലക്ഷം രൂപയാണ് വീണ്ടെടുത്തത്. കേസ് ഇപ്പോഴും ആദ്യ ഘട്ടത്തിൽ അറസ്റ്റു ചെയ്യപ്പെട്ടവരിൽ കുരുങ്ങി നിൽക്കുകയാണ്. ജയിലിൽ കഴിയുന്നവരിൽ സുഭാഷ് ശ്രീവാസ്തവ സംഭാവന എണ്ണൽ പ്രക്രിയയുടെ ചുമതലക്കാരനും ടിന്നു യാദവ് ഡ്രൈവറുമായിരുന്നു. ട്രസ്റ്റ് ചെയര്‍മാന്റെ ഡ്രൈവറായ ടിന്നു യാദവിന് കോടികളുടെ ആസ്തി ഉള്ളതായി കണ്ടെത്തിയിരുന്നു. ഇവരാണ് സംഭാവന എണ്ണുന്നവരുടെ നിയമനം പോലും നിയന്ത്രിച്ചിരുന്നത്.



Related News

ഇനി ആരെ പിടികൂടും

അന്വേഷക സംഘം വെല്ലുവിളിയിൽ


ആര്‍എസ്എസ്, വിഎച്ച്പി, ബിജെപി നേതൃനിരയിലെ ഏറ്റവും ഉന്നത സ്ഥാനത്തിരിക്കുന്നവരാണ് അയോധ്യ ക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾ. തട്ടിപ്പ് പുറത്തായതോടെ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയും ട്രസ്റ്റി അനിൽ മിശ്രയും രാജി വെക്കേണ്ടി വന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നേരിട്ടുള്ള നിയന്ത്രണത്തിനും നിരീക്ഷണത്തിനും കീഴിലായിരുന്നു ട്രസ്റ്റ് പ്രവര്‍ത്തിച്ചിരുന്നുത്.


സുപ്രീം കോടതി വിധിയോടെ തടസം നീങ്ങിയ ശേഷം രാമക്ഷേത്ര നിര്‍മാണം ആര്‍ എസ് എസിന്റെ മേൽനോട്ടത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുമായിരുന്നു. ഈ സംവിധാനങ്ങൾ എല്ലാമായും നേരിട്ട് ബന്ധമുള്ളവരായിരുന്നു നൃപേന്ദ്ര മിശ്രയും ചമ്പത് റായിയും. വ്യക്തിപരമായി തന്നെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ഉന്നതര്‍. അവര്‍ ട്രസ്റ്റ് തലപ്പത്ത് എത്തിയ വഴിയും അതായിരുന്നു. വൻ വെട്ടിപ്പുകൾ നടക്കുന്നതായി ആദ്യം തുറന്നു പറഞ്ഞ ക്ഷേത്ര ഉദ്യോഗസ്ഥനായ മഹിപാൽ സിങ്ങിനെ എല്ലാവരും ചേര്‍ന്ന് പുറത്താക്കുകയാണ് ചെയ്തത്. ഈ വിവരവും വിവാദത്തിനിടെ പുറത്തെത്തിയിരുന്നു.


വാര്‍ത്തകളും വിവാദവും പുറത്തെത്തിയതോടെ യോഗി ആദിത്യനാഥ് ക്ഷേത്രക്കൊള്ള അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘം പ്രഖ്യാപിച്ചു. കുറ്റവാളികളെ മുഴുവൻ പുറത്തെത്തിക്കും എന്നും അവകാശപ്പെട്ടു. ഇപ്പോഴും കേസ് എട്ട് പേരിൽ എത്തി നിൽക്കുന്നു.



Related News



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home