ജെഎൻയുവിലെ അധ്യാപകനെതിരെ ലൈംഗികാതിക്രമ പരാതി

ന്യൂഡൽഹി: ഡൽഹി ജെഎൻയുവിലെ അധ്യാപകനെതിരെ ലൈംഗികാതിക്രമ പരാതി. 10 ഓളം വിദ്യാർഥിനികളാണ് രംഗത്ത് വന്നത്. ലൈംഗികതാത്പര്യത്തോടെ സമീപിച്ചതായി വിദ്യാർഥിനികൾ പറഞ്ഞു. സംഭവത്തിൽ സർവകലാശാല അന്വേഷണം ആരംഭിച്ചു. ഒരു മാസം മുൻപാണ് അധ്യാപകനെതിരെ വിദ്യാർഥികൾ സർവകലാശാലയിലെ ആഭ്യന്തര പരാതി പരിഹാര സമിതിക്ക് പരാതി നൽകിയത്.
ക്യാമ്പസിനുള്ളിൽ തന്നെ താമസമാക്കിയ അധ്യാപകൻ തങ്ങളെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തുകയും ലൈംഗികാസക്തിയോടെ സ്പർശിക്കുകയും സംസാരിക്കുകയും ചെയ്തതായാണ് വിദ്യാർഥികളുടെ പരാതി. കൂടാതെ ക്ലാസെടുക്കുന്ന സമയത്തും മോശമായ രീതിയിലായിരുന്നു പെരുമാറ്റമെന്നും ഇവർ ആരോപിക്കുന്നു. കോളേജിലെ മറ്റു കുട്ടികളും സമാന ആരോപണവുമായി രംഗത്തുവന്നിട്ടുണ്ട്. തങ്ങൾക്ക് നിലവിൽ പരാതി നൽകാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. കോളേജിന്റെ പരാതി പരിഹാര സമിതി അന്വേഷിച്ച് റിപ്പോർട് കൈമാറിയ ശേഷം അധ്യാപകനെതിരെ നടപടിയുണ്ടായേക്കുമെന്നാണ് വിവരം.









0 comments