ad
Deshabhimani

അയോധ്യ ക്ഷേത്രക്കൊള്ള; എട്ട് എണ്ണൽ ജോലിക്കാര്‍ അറസ്റ്റിൽ

ayodhya
വെബ് ഡെസ്ക്

Published on Jun 26, 2026, 10:31 AM | 2 min read

അയോധ്യ: അയോധ്യയിൽ നിര്‍മിച്ച രാമക്ഷേത്രത്തിൽ വിശ്വാസികൾ സമർപ്പിച്ച സംഭാവനകളിൽ ക്രമക്കേട് നടത്തിയ സംഭവം വിവാദമായതോടെ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭാവന തട്ടിപ്പ് കേസിലാണ് അറസ്റ്റ്. ഭൂമി വാങ്ങിയത് ഉൾപ്പെടെ നടന്ന ഇടപാടുകളിലെ കൊള്ളയും കച്ചവടവും ഇപ്പോഴും അന്വേഷണത്തിന് പുറത്താണ്.


ക്ഷേത്രത്തിൽ ലഭിക്കുന്ന പണവും വിലപിടിപ്പുള്ള മറ്റ് വസ്തുക്കളും എണ്ണുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന ജീവനക്കാരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രി വൈകി അയോധ്യയിൽ വെച്ചാണ് ഇവരെ പോലീസ് പിടികൂടിയത്.

സംഭാവന തട്ടിപ്പ് ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഉത്തർപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഈ സംഘം സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിലെ ശുപാർശകളെ തുടർന്നാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.


പണവും ആഭരണങ്ങളും മറ്റ് വിലപിടിച്ച വസ്തുക്കളും എണ്ണി തിട്ടപ്പെടുത്തുന്ന ജീവനക്കാര്‍ മാത്രമാണ് അറസ്റ്റിലായത്. ഇത്രയും വലിയ തട്ടിപ്പും അതിന് പിന്നിലെ പ്രേരണയും വൻ ആസൂത്രണവും പിന്തുണയും ഇല്ലാതെ സാധ്യമാവില്ലെന്നാണ് വിലയിരുത്തൽ. പ്രധാന പ്രതികൾ തിരശ്ശീലയ്ക്ക് പിറകിലാണെന്നും വിമര്‍ശിക്കപ്പെടുന്നു. കൊള്ളയിൽ എസ്‌ഐടി യുപി സർക്കാരിന്‌ കൈമാറിയ പ്രാഥമിക റിപ്പോർട്ടിലെ പ്രതിപ്പട്ടികയിൽ 17 പേർ മാത്രമാണ് പ്രതികളായി ഉണ്ടായിരുന്നത്.



Related News


അറസ്റ്റിലായ എട്ടുപേരെയും പോലീസ് നിലവിൽ വിശദമായി ചോദ്യം ചെയ്തുവരികയാണ്. പ്രതികളെ കോടതിയിൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.


തട്ടിപ്പുകൾ പലവിധം

കേസ് എണ്ണൽ ജോലിക്കാര്‍ക്ക് നേരെ


ഈ കേസിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിലുള്ള SIT അന്വേഷണമോ അല്ലെങ്കിൽ സിബിഐ അന്വേഷണമോ വേണമെന്ന് പ്രതിപക്ഷ പാർട്ടികൾ ശക്തമായി ആവശ്യപ്പെടുന്നുണ്ട്. നിലവിലെ അന്വേഷണം ഉന്നതരെ സംരക്ഷിക്കാനുള്ളതാണെന്നും ചൂണ്ടികാട്ടി.


ഇപ്പോൾ നടക്കുന്ന അറസ്റ്റുകൾ ഭക്തർ നൽകിയ സംഭാവനകൾ നേരിട്ട് മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് മാത്രമാണ്. ക്ഷേത്ര നിര്‍മാണത്തിനായി സ്ഥലം വാങ്ങിയതിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളും ദളിത് ഭൂമി തട്ടിച്ചതുമായി ബന്ധപ്പെട്ട ഇടപെടലുകളും ഇതിന് പുറമെ നിലനിൽക്കുന്നു. കോടികണക്കിന് രൂപയുടെ കൊള്ളയാണ് നടന്നിട്ടുള്ളത്. സംഘപരിവാര്‍ സംഘടനകൾ തന്നെയും അവസാനം പരാതിയുമായി രംഗത്തിറങ്ങേണ്ടി വന്ന സാഹചര്യം ഉണ്ടായിട്ടും സര്‍ക്കാര്‍ സംഭാവന കേസിൽ ഒതുക്കി.


ഈ ഭൂമി ഇടപാടുകളിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ കോടതിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് അടുത്തിടെ സുപ്രീം കോടതിയിൽ ഹർജികൾ സമർപ്പിക്കപ്പെട്ടിരുന്നു. എന്നാൽ, ഈ വിഷയത്തിൽ അടിയന്തരമായി വാദം കേൾക്കണമെന്ന ആവശ്യം സുപ്രീം കോടതി നിരസിക്കുകയാണുണ്ടായത്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home