ad
Deshabhimani

ക്ഷേത്രത്തിൽ നിന്ന് മടങ്ങുന്നതിനിടെ പശുവിന്റെ കുത്തേറ്റു: ബിജെപി കൗൺസിലർക്ക് ഗുരുതര പരിക്ക്

cow
വെബ് ഡെസ്ക്

Published on Jun 26, 2026, 11:09 AM | 1 min read

ന്യൂഡൽഹി: പശുവിന്റെ ആക്രമണത്തിൽ കിഴക്കൻ ഡൽഹിയിൽ നിന്നുള്ള ബിജെപി കൗൺസിലർക്ക് ഗുരുതരമായി പരിക്കേറ്റു. മണ്ഡാവലി വാർഡിൽ നിന്നുള്ള എംസിഡി (ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ) കൗൺസിലറായ ശശി ചന്ദ്നയ്ക്കാണ് പരിക്കേറ്റത്. നിലവിൽ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.


കഴിഞ്ഞ ബുധനാഴ്ച രാവിലെ 10 മണിയോടെ മണ്ഡലത്തിലെ ക്ഷേത്രത്തിൽ നിന്ന് മടങ്ങുന്നതിനിടെയാണ് സംഭവം. റോഡിലൂടെ ഓടിയെത്തിയ കന്നുകാലി ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ശശി ചന്ദ്ന റോഡിലേക്ക് തലയിടിച്ചാണ് വീണത്. തലയ്ക്കും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.


പ്രദേശത്തെ തെരുവ് കന്നുകാലികളുടെ ശല്യത്തെക്കുറിച്ച് മുൻപ് പലതവണ ഡൽഹി കോർപ്പറേഷനിൽ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് ശശി ചന്ദ്ന പ്രതികരിച്ചു. പ്രദേശവാസികളായ ചിലർ അനധികൃതമായി ഡയറി ഫാമുകൾ നടത്തുകയും പാൽ എടുത്ത ശേഷം കന്നുകാലികളെ റോഡിലേക്ക് അഴിച്ചുവിടുകയുമാണ് ചെയ്യുന്നതെന്ന് ഇവരുടെ ഭർത്താവ് മോഹൻ ചന്ദ്ന ആരോപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home