ad
Deshabhimani

പിഎസ്‍സി: വിവിധ തസ്തികകളിൽ അഭിമുഖവും പ്രമാണ പരിശോധനയും

Kerala PSC
വെബ് ഡെസ്ക്

Published on Jun 26, 2026, 11:13 AM | 1 min read

അഭിമുഖം


ആരോഗ്യ വകുപ്പിൽ ഡെന്റൽ അസിസ്റ്റന്റ് സർജൻ (കാറ്റഗറി നമ്പർ 375/2024) തസ്തികയിലേക്ക് ജൂലൈ 1, 2, 3, 8, 22 തീയതികളിൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ജി.ആർ.1.സി. വിഭാഗവുമായി ബന്ധപ്പെടണം (0471 2546325).


മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (മാത്തമാറ്റിക്സ്) (കാറ്റഗറി നമ്പർ 599/2024) തസ്തികയിലേക്ക് ജൂലൈ 1, 2, 3, 22, 23, 24 തീയതികളിൽ പിഎസ്‍സി മലപ്പുറം ജില്ലാ ഓഫീസിൽ വച്ചും ജൂലൈ 1, 2, 3, 29, 30, 31 തീയതികളിൽ പിഎസ്‍സി കോഴിക്കോട് മേഖലാ ഓഫീസിൽ വച്ചും അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുളള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്.


പ്രമാണപരിശോധന


കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിൽ അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 378/2025) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ പ്രമാണപരിശോധന പൂർത്തിയാക്കാത്തവർക്ക് ജൂലൈ 1, 2 തീയതികളിൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാർത്ഥികൾക്കുളള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ എൽആർ1 വിഭാഗവുമായി ബന്ധപ്പെടണം (0471 2546242).


പ്രമാണപരിശോധന തീയതിയിൽ മാറ്റം


കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിൽ ലോ ഓഫീസർ (കാറ്റഗറി നമ്പർ 192/2025) തസ്തികയിലേക്ക് ജൂൺ 26 ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് നടത്തുവാൻ നിശ്ചയിച്ചിരുന്ന പ്രമാണപരിശോധന അന്നേദിവസം അവധിയായതിനാൽ ജൂൺ 29ലേക്ക് മാറ്റി. ഉദ്യോഗാർഥികൾക്കുളള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് സിഎസ് വിഭാഗവുമായി ബന്ധപ്പെടണം (0471 2546442).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home