LIC ക്ക് 10% ഓഹരി പങ്കാളിത്തമുള്ള കമ്പനി
15 ലക്ഷം കോടി വെട്ടിച്ചിട്ടും രാജേഷ് എക്സ്പോർട്ട്സിനെ ഇഡി കണ്ടില്ല; കനറാ ബാങ്കിന് മാത്രം നൽകാനുള്ളത് 2,458 കോടി

ന്യൂഡൽഹി: ഇന്ത്യയിലെ പ്രമുഖ സ്വർണ്ണ ശുദ്ധീകരണ-വ്യാപാര കമ്പനിയായ 'രാജേഷ് എക്സ്പോർട്ട്സ്' അതിന്റെ ചെയർമാൻ രാജേഷ് മേത്ത എന്നിവർക്കെതിരെ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ തുടങ്ങിവെച്ച നടപടികൾക്ക് പിന്നാലെ കമ്പനി കനറാ ബാങ്കിന് വരുത്തി വെച്ച ബാധ്യതകളുടെ കണക്കും പുറത്ത്.
രാജേഷ് എക്സ്പോര്‍ട്സ് കനറാ ബാങ്കിന് 2,458 കോടി വായ്പാ ഇനത്തിൽ തിരിച്ചു നൽകാനുള്ള കണക്കുകളാണ് പരസ്യമായിരിക്കുന്നത്. രാജ്യത്ത് പെതുമേഖലയിലെ ഏറ്റവും വലിയ ഇൻഷൂറൻസ് കമ്പനിയായ എൽ ഐ സിക്ക് പത്ത് ശതമാനം ഓഹരി പങ്കാളിത്തമുള്ള ബഹുരാഷ്ട്ര കമ്പനിയാണ്.
2021 മുതൽ 2025 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ കമ്പനി 15.15 ലക്ഷം കോടി രൂപയുടെ വരുമാനം വ്യാജമായി കാണിച്ചുവെന്ന ഞെട്ടിക്കുന്ന കണ്ടെത്തലോടെയാണ് സെബി കമ്പനിയെ ഓഹരി വിപണിയിൽ നിന്നും വിലക്കിയത്. ഇവരുടെ വിവിധ സ്ഥാനപങ്ങൾക്കെതിരെ 109 പേജുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതും നിലവിലുണ്ട്.
ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ 'ട്രാൻസ് യൂണിയൻ സിബിലിന് -TransUnion CIBIL- ജനുവരിയിൽ കനറാ ബാങ്ക് നൽകിയ വൻകിട കുടിശ്ശികക്കാരുടെ വിവരങ്ങളുടെ പട്ടികയിലാണ് കനറാ ബാങ്കിനുള്ള കുടിശ്ശിക പുറത്തെത്തിയത്. കമ്പനിയുടെ ബാങ്കിലുള്ള ആകെ ബാധ്യത 2,458 കോടി രൂപയാണ്.
മറച്ചുവെക്കാൻ വ്യത്യസ്ത എൻട്രി
ഈ വൻ തുക ഒന്നിച്ച് കാണിക്കുന്നതിന് പകരം, 409 കോടി രൂപ വീതമുള്ള 6 വ്യത്യസ്ത എൻട്രികളായാണ് കനറാ ബാങ്ക് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ ചെന്നൈയിലെ ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലിൽ കനറാ ബാങ്ക് ഈ തുക ഈടാക്കാനായി സിവിൽ റിക്കവറി കേസുകൾ നടത്തിവരികയാണ്. കമ്പനിയുടെ ഡയറക്ടർമാരായ രാജേഷ് മേത്ത, പ്രശാന്ത് മേത്ത, എസ്. പരമശിവൻ എന്നിവരാണ് ഈ വായ്പകൾക്ക് വ്യക്തിഗത ഗ്യാരന്റി നൽകിയിരിക്കുന്നത്.
വ്യാജ ബില്ലുകളും സ്വിറ്റ്സർലൻഡ് കണക്ഷനും
കനറാ ബാങ്കിന്റെ നടപടിക്കെതിരെ രാജേഷ് എക്സ്പോർട്ട്സ് ഡി ആർ ടി-യിൽ ബാങ്കിന് എതിരെ ഒരു പ്രത്യാരോപണ കേസ് ഫയൽ ചെയ്തിരുന്നു. തങ്ങൾക്ക് 20,456 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും അത് ബാങ്ക് നികത്തണമെന്നുമായിരുന്നു കമ്പനിയുടെ ആവശ്യം. എന്നാൽ 2023-ൽ ഈ വാദം പൂർണ്ണമായും തള്ളിയിരുന്നതാണ്.
കമ്പനി കോടതിയിൽ ഹാജരാക്കിയത് വ്യാജ ബില്ലുകളാണെന്ന് 2023-ലെ ഉത്തരവിൽ ട്രിബ്യൂണൽ വ്യക്തമായി നിരീക്ഷിച്ചു. കനറാ ബാങ്കിൽ നിന്ന് എടുത്ത വായ്പ തുക, സ്വിറ്റ്സർലൻഡിലുള്ള തങ്ങളുടെ സബ്സിഡിയറി ഗോൾഡ് റിഫൈനറിയായ 'വൽകാമ്പി എസ്എ' വഴി രാജേഷ് എക്സ്പോർട്ട്സ് വകമാറ്റി ചെലവഴിച്ചതായും കണ്ടെത്തി. വര്‍ഷങ്ങളായുള്ള തട്ടിപ്പുകളും ട്രിബ്യൂണൽ വ്യവഹാരങ്ങളും എല്ലാം രാജ്യത്തെ പ്രമുഖ അന്വേഷണ ഏജൻസികളുടെ എല്ലാം മൂക്കിൻ തുമ്പിലായിരുന്നു.
ഇഡിക്ക് താത്പര്യം വെറും
രാഷ്ട്രീയമോ
കമ്പനി വ്യാജ ബില്ലുകൾ നിർമ്മിച്ച് ബാങ്കിനെ പറ്റിച്ചതായും വിദേശത്തേക്ക് പണം കടത്തിയതായും 2023-ൽ തന്നെ ട്രിബ്യൂണൽ കണ്ടെത്തിയപ്പോഴും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പോലുള്ള കേന്ദ്ര അന്വേഷണ ഏജൻസികൾ ഒന്നും തന്നെ ഇത് അറിഞ്ഞതായി ഭാവിച്ചില്ല. കനറാ ബാങ്ക് എന്തുകൊണ്ട് കേന്ദ്ര അന്വേഷണ ഏജൻസികളായ സിബിഐ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവർക്ക് പരാതി നൽകിയില്ല എന്നതും വലിയ ചോദ്യചിഹ്നമായി അവശേഷിക്കുന്നു. 2021-ൽ 452 കോടി രൂപ ഈടാക്കാനായി സിവിൽ റിക്കവറി കേസ് ഫയൽ ചെയ്തതല്ലാതെ, ക്രിമിനൽ അട്ടിമറിയോ കള്ളപ്പണം വെളുപ്പിക്കലോ അന്വേഷിക്കാൻ ബാങ്ക് ഇതുവരെ തയ്യാറായിട്ടില്ല. കേന്ദ്ര ഏജൻസികൾക്ക് ഇക്കാര്യം ബോധ്യമുള്ളതാണ്. അവരും അനങ്ങിയിട്ടില്ല. 15 ലക്ഷം കോടിയുടെ തട്ടിപ്പ് രാജ്യത്ത് നടന്നിട്ടും ആ കമ്പിനിയെ കുറിച്ചോ അവര്‍ നടത്തിയ തട്ടുപ്പകളെ കുറിച്ചോ അവരുമായി പെുതുമേഖലായ ബാങ്കുകളിൽ നിലനിൽക്കുന്ന വ്യവഹാരങ്ങളെ കുറിച്ചോ കേന്ദ്ര ഏജൻസികൾക്ക് അറിയില്ലെന്ന് പറയാനാവില്ല.
Related News
എൽഐസി നിക്ഷേപവും
രാഷ്ട്രീയ സ്വാധീനവും
സെബിയുടെ പുതിയ അന്വേഷണ റിപ്പോർട്ട് അനുസരിച്ച്, പൊതുമേഖലാ ഇൻഷുറൻസ് ഭീമനായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യക്ക് രാജേഷ് എക്സ്പോർട്ട്സിൽ 10.8 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. വർഷങ്ങളായി ലക്ഷക്കണക്കിന് കോടി രൂപയുടെ വിറ്റുവരവ് കാണിക്കുമ്പോഴും, കമ്പനിയുടെ അറ്റാദായം വെറും 0.02% മാത്രമായിരുന്നു. ഇത്രയും വലിയ സാമ്പത്തിക അപാകതയുണ്ടായിട്ടും കേന്ദ്ര ഏജൻസികൾ ഒന്നു പോലും അറിഞ്ഞില്ല. ലോകത്തിലെ തന്നെ സ്വര്‍ണ്ണ ശുദ്ധീകരണ ശാലകളിൽ ഏറ്റവും വലുതായാണ് വൽകാമ്പി വിശേഷിപ്പിക്കപ്പെടുന്നത്. എന്നിട്ടും ഇഡിയും സിബിഐയും ഒന്നും വിവരം അറിഞ്ഞില്ല.
എൽ ഐ സി പോലുള്ള ഒരു പ്രമുഖ സർക്കാർ സ്ഥാപനം ഈ കമ്പനിയിൽ വൻതോതിൽ നിക്ഷേപം നടത്തിയത് കൃത്യമായ രാഷ്ട്രീയ ഒത്താശയോടും ഉന്നതതല സ്വാധീനത്തോടും കൂടിയാണെന്ന വാദം ശക്തമാണ്.
സെബിയുടെ വിലക്കും ഫോറൻസിക് ഓഡിറ്റും പ്രഖ്യാപിച്ചതോടെ കമ്പനിയുടെ ഓഹരി വില വിപണിയിൽ വൻ തകർച്ച നേരിടുകയാണ്. സാധാരണക്കാരായ നിക്ഷേപകരുടെയും പൊതുമേഖലാ ബാങ്കുകളുടെയും പണമാണ് ഈ വൻ കോർപ്പറേറ്റ് ചതിയിലൂടെ അപകടത്തിലായിരിക്കുന്നത്. ഇത് ബാങ്കിലൂടെ മാത്രമല്ല എൽഐസി വഴിയും ചോര്‍ത്തപ്പെട്ടു. നികുതിപ്പണം ഇതിന്റെ പതിന്മടങ്ങ് വരും. കണക്കിൽ കാണിച്ചിട്ടുള്ള കമ്പനിയുടെ അറ്റാദായം വെറും 0.02% മാത്രമായിരുന്നു.
ആരെയാണ് അന്വേഷണ
ഏജൻസികൾ ഭയന്നത്
ഇന്ത്യയിലെ സ്റ്റാൻഡ്-എലോൺ ബിസിനസിൽ ചെറിയ വരുമാനം മാത്രം കാണിക്കുമ്പോൾ, വിദേശത്തുള്ള സബ്സിഡിയറി കമ്പനികളിലൂടെയാണ് ഈ സ്വയം പര്‍വ്വതീകരണം നടത്തിയിരിക്കുന്നത്. എന്നാൽ ഇതിന്റെ വ്യക്തമായ അക്കൗണ്ട് വിവരങ്ങളോ രേഖകളോ പൊതുസമൂഹത്തിന് ലഭ്യമാക്കിയിരുന്നില്ല. മാത്രവുമല്ല, പ്രൊമോട്ടർമാരുടെ വ്യക്തിഗത അക്കൗണ്ടുകളിലേക്കും ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങളിലേക്കും യാതൊരുവിധ കണക്കുംകാര്യവും ഇല്ലാതെ പണം കൈമാറിയതായും സെബി കണ്ടെത്തി.
രാജേഷ് എക്സ്പോർട്ട്സ് ലിമിറ്റഡിന്റെ ആഗോള ബിസിനസ്സ് സാമ്രാജ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് അന്താരാഷ്ട്ര അനുബന്ധ സ്ഥാപനങ്ങളാണ് REL സിംഗപ്പൂർ, വൽകാമ്പി (Valcambi) എന്നിവ.
രാജേഷ് എക്സ്പോർട്ട്സ് ഇന്ത്യയിലെ ഒരു പ്രാദേശിക ആഭരണ നിർമ്മാതാവ് എന്ന നിലയിൽ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനമാണ്. ഇതിൽ നിന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വർണ്ണ കമ്പനികളിലൊന്നായി മാറിയത് ഈ രണ്ട് വിദേശ സ്ഥാപനങ്ങളിലൂടെയാണ്.
ഭീമൻ കമ്പനി
ഉന്നത ബന്ധങ്ങൾ
സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ വിലപിടിപ്പുള്ള ലോഹ ശുദ്ധീകരണശാലകളിൽ (Precious Metals Refinery) ഒന്നാണ് വാൽകാമ്പി. 2015 ജൂലൈയിലാണ് രാജേഷ് എക്സ്പോർട്ട്സ് വാൽകാമ്പിയെ 400 മില്യൺ ഡോളറിന് (അന്ന് ഏകദേശം 2,560 കോടി രൂപ) പൂർണ്ണമായും പണമായി നൽകി സ്വന്തമാക്കിയത്. ആഗോള സ്വർണ്ണ വിപണിയെ അത്ഭുതപ്പെടുത്തിയ ഒരു ഇന്ത്യൻ കമ്പനിയുടെ നീക്കമായിരുന്നു ഇത്.
ലോകത്ത് പ്രതിവർഷം ശുദ്ധീകരിക്കുന്ന സ്വർണ്ണത്തിന്റെ വലിയൊരു പങ്ക് വാൽകാമ്പിയിലാണ് കൈകാര്യം ചെയ്യുന്നത്. പ്രതിദിനം ഏകദേശം 4.8 ടൺ സ്വർണ്ണവും വെള്ളിയും മറ്റ് ലോഹങ്ങളും ശുദ്ധീകരിക്കാനുള്ള ശേഷി വൽകാമ്പിക്കുണ്ട്










0 comments